
മുംബൈ: നടപ്പ് ഉത്സവ സീസണില്‍ യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ്) ജനകീയ ഇടപാട് രീതിയായി തുടര്‍ന്നു. ധന്തേരസിനും ദീപാവലിക്കും ഇടയില്‍ പ്രതിദിനം ശരാശരി 737 ദശലക്ഷം ഇടപാടുകളാണ് നടത്തപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ദ്ധനവ്.
അതേസമയം മൂല്യത്തില്‍ 2.7 ശതമാനത്തിന്റെ വര്‍ധനവ്മാത്രമാണുണ്ടായത്. ചെറിയ തുക ഇടപാടുകള്‍ ആധിപത്യം സ്ഥാപിച്ചതുകാരണമാണിത്. വലിയ പെയ്‌മെന്റുകള്‍ക്കല്ല, മറിച്ച് ദൈനംദിന വാങ്ങലുകള്‍ക്കാണ് യുപിഐ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്.
ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ശക്തമായി. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് പ്ലാറ്റ്‌ഫോമുകളിലെ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് അളവ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 26.8 ശതമാനവും മൂല്യം 34.8 ശതമാനവും ഉയര്‍ന്നു. ഉത്സവകാല പ്രതിദിന ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കല്‍ 5286 കോടി രൂപ. മുന്‍വര്‍ഷത്തിലിത് 3922 കോടി രൂപയായിരുന്നു.
ഓഫറുകളും അധിക കിഴിവുകളുമാണ് ക്രെഡിറ്റ് കാര്‍ഡിനെ സ്വീകാര്യമാക്കുന്നത്.