ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

സൊമാട്ടോ ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: ജൂലൈ മുതല്‍ മികച്ച പ്രകടനം നടത്തിവരികയാണ് സൊമാട്ടോ ഓഹരികള്‍. 62 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഈ കാലയളവില്‍ സ്റ്റോക്ക് കൈവരിച്ചത്. അതേസമയം, 91 ശതമാനത്തിന്റെ വില വര്‍ധനവ് പ്രതീക്ഷിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍.

നഷ്ടം 149.20 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിക്കുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ജൂണ്‍ പാദ നഷ്ടം 185.70 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുന്‍പ് 435.10 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.

വില്‍പന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 48.2 ശതമാനം ഉയര്‍ത്തി 1517.90 കോടി രൂപയാകും. തുടര്‍ച്ചയായ മുന്നേറ്റം 7 ശതമാനം. ഉയര്‍ന്ന ഭക്ഷ്യ ഡെലവിവറിയും നിരക്ക് വര്‍ദ്ധനവുമാണ് കമ്പനിയ്ക്ക് തുണയാകുന്നത്.

ഇബിറ്റ നഷ്ടം കുറയ്ക്കാനും കമ്പനിയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ജെഎം ഫിനാന്‍ഷ്യല്‍സ് 125 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. കോടക്-90 രൂപ, എഡല്‍വേയ്‌സ്-80 രൂപ, ഐസിഐസിഐ ഡയറക്ട്-90 രൂപ എന്നിങ്ങനെയാണ് മറ്റ് ലക്ഷ്യവിലകള്‍.

നിലവില്‍ 65.60 രൂപയിലാണ് ഓഹരിയുള്ളത്.

X
Top