ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

സ്റ്റാർട്ടപ്പുകളുടെ ആഗോള ചാമ്പ്യനാണ് ഇന്ത്യ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ബെംഗളൂരു: ലോകത്തിന് മുൻപിൽ ഇന്ത്യ ഇന്ന് അറിയപ്പെടുന്ന ഒരു സ്റ്റാർട്ടപ്പ് ഹബ് ആണെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സ്റ്റാർട്ടപ്പുകളുടെ ലോകത്ത് ഇന്ത്യയുടെ പ്രാതിനിധ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് ബെംഗളൂരുവില്‍ നടന്ന ജി20-ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസ് ഉച്ചകോടിയില്‍ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സംരംഭങ്ങൾക്കുള്ള പുതിയ ആശയങ്ങളുടെയും ഒപ്പം സ്റ്റാർട്ടപ്പ് കമ്പനികളുടെയും ഒരു കേന്ദ്രവുമാണിന്ന് ബെംഗളൂരു എന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റലായുള്ള നവീകരണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നും രാജ്യം അവസരങ്ങളെ മികച്ച രീതിയിലാണ് ഉപയോഗിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കോവിഡിന് ശേഷം പച്ചപ്പിടിക്കുന്ന ലോകത്തിൽ, അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യയുടെ മികച്ച സംഭവനയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജി 20 യുടെ ഭാഗമായ ഡിജിറ്റൽ ഇക്കണോമി വർക്കിംഗ് ഗ്രൂപ്പ് ഇതുവരെ മൂന്ന് മീറ്റിംഗുകൾ നടത്തി, നാലാമത്തെ മീറ്റിംഗാണ് ഇപ്പോള്‍ ബെംഗളൂരുവിൽ ചേർന്നിരിക്കുന്നത്.

29 രാജ്യങ്ങളിൽ നിന്നുള്ള 174 സ്റ്റാർട്ടപ്പുകൾക്കുള്ള സുപ്രധാന വേദിയാണ് ഉച്ചകോടി, ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് ചന്ദ്രശേഖർ എല്ലാവരെയും ഓർമ്മിപ്പിച്ചു.

വരാനിരിക്കുന്ന ദശാബ്ദത്തെ പ്രധാനമന്ത്രി സാങ്കേതിക അവസരങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. യുവാക്കളുടെ സർഗ്ഗാത്മകതയും, നിശ്ചയദാർഢ്യവും, ഊർജ്ജവും കൂടിച്ചേരുന്നതായിരിക്കും വരും വർഷങ്ങൾ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ലോകത്തുള്ള ഇന്ത്യയുടെ മുന്നേറ്റം ഇതിനു തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദിയുടെ ഭരണത്തെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

X
Top