ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

എണ്ണക്കമ്പനികളുടെ നഷ്ടം നികത്തിയാൽ പെട്രോളിയം വില കുറക്കുമെന്ന് മന്ത്രി

വാരാണസി: എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുന്നതോടെ സമീപഭാവിയിൽ രാജ്യത്ത് പെട്രോളിനടക്കം വില കുറയുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി.

യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനുശേഷം ആഗോളതലത്തിൽ ഊർജ ഉൽപന്നങ്ങളുടെ വില കൂടിയിട്ടും എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് ഭാരമുണ്ടാക്കാതെ ഉത്തരവാദിത്തം കാണിച്ചതായി മന്ത്രി പറഞ്ഞു.

കഴിഞ്ഞ 15 മാസമായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ചില സംസ്ഥാനങ്ങൾ നികുതി കുറച്ച് ഉപഭോക്താക്കളുടെ ഭാരം കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 10 രൂപയോളം കമ്പനികൾക്ക് ലാഭമുണ്ട്.

എന്നാൽ, ഡീസലിന് 10 രൂപ നഷ്ടമാണെന്നാണ് കമ്പനികളുടെ അവകാശവാദം. 2022 ജൂൺ 24ന് പെട്രോളിന് ലിറ്ററിന് 17.4ഉം ഡീസലിന് 27.7ഉം നഷ്ടമുണ്ടായെന്നാണ് കമ്പനികൾ പറയുന്നത്.

ജൂണിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 116 ഡോളറായിരുന്നു. നിലവിൽ 82 ഡോളറാണ്.

X
Top