ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

യൂണിയൻ ബാങ്കിന് ഒന്നാംപാദ ലാഭം 3,236 കോടി

കൊച്ചി: നടപ്പുവർഷത്തെ ആദ്യപാദത്തിൽ യൂണിയൻ ബാങ്കിന് 107.67 ശതമാനം വാർഷിക വളർച്ചയോടെ 3,236 കോടി രൂപയുടെ ലാഭം.

മുൻവർഷം ഇതേപാദത്തിൽ 1,558 കോടി രൂപയായിരുന്നു ലാഭം. ജനുവരി -മാർച്ച് പാദത്തിലെ 2,782 കോടി രൂപയേക്കാൾ 16 ശതമാനം അധികവുമാണ് കഴിഞ്ഞപാദ ലാഭം. പ്രവർത്തന ലാഭം പാദാടിസ്ഥാനത്തിൽ 6,823 കോടി രൂപയിൽ നിന്ന് 5.22 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 5,448 കോടി രൂപയിൽ നിന്ന് 31.79 ശതമാനവും ഉയർന്ന് 7,179 കോടി രൂപയുമായി.

അറ്റ പലിശ വരുമാനം കഴിഞ്ഞവർഷം ജൂൺപാദത്തിലെ 7,582 കോടി രൂപയിൽ നിന്ന് 16.59 ശതമാനം ഉയർന്ന് 8,840 കോടി രൂപയായി. മാർച്ച് പാദത്തിലേതിനേക്കാൾ 7.14 ശതമാനം അധികമാണിത്.

അറ്റ പലിശ മാർജിൻ വാർഷികാടിസ്ഥാനത്തിൽ 3 ശതമാനത്തിൽ നിന്ന് 3.13 ശതമാനത്തിലേക്കും മെച്ചപ്പെട്ടതും നേട്ടമായി. മാർച്ച്പാദത്തിൽ ഇത് 2.98 ശതമാനമായിരുന്നു.

വായ്പകളിലെ വർദ്ധനയും കിട്ടാക്കടത്തിലെ കുറവുമാണ് കഴിഞ്ഞപാദത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സഹായിച്ചത്. വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 7.28 ലക്ഷം കോടി രൂപയിൽ നിന്ന് 12.33 ശതമാനം ഉയർന്ന് 8.18 ലക്ഷം കോടി രൂപയായി. കഴിഞ്ഞ മാർച്ച് പാദത്തിലെ 8.09 ലക്ഷം കോടി രൂപയേക്കാൾ 1.06 ശതമാനം അധികവുമാണിത്.

ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം 202223 ജൂൺപാദത്തിലെ 10.22 ശതമാനത്തിൽ നിന്ന് കഴിഞ്ഞപാദത്തിൽ 7.34 ശതമാനമായി കുറയ്ക്കാൻ ബാങ്കിന് സാധിച്ചു. ഇക്കഴിഞ്ഞ ജനുവരി മാർച്ചിൽ ഇത് 7.53 ശതമാനമായിരുന്നു.

അറ്റ നിഷ്‌ക്രിയ ആസ്തി വാർഷികാടിസ്ഥാനത്തിൽ 3.31 ശതമാനത്തിൽ നിന്ന് 1.58 ശതമാനമായി കുറഞ്ഞതും ബാങ്കിന് ഗുണമായി. ആകെ 8,561 ശാഖകളും (വിദേശ ശാഖകൾ ഉൾപ്പെടെ) 10,195 എ.ടി.എമ്മുകളുമാണ് യൂണിയൻ ബാങ്കിനുള്ളത്.

X
Top