Alt Image
സീഷെൽസിന് 1457 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യനെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ താരമായി ഇന്ത്യ; നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ാം റാങ്കിൽഇന്ത്യയും ഗ്രീസും പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നുഇന്ത്യൻ മത്സ്യബന്ധന മേഖലയിൽ വൻ കുതിപ്പ്ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ

ഇരട്ട അക്ക വളര്‍ച്ച നേടി യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: നാലാംപാദത്തില്‍ ഇരട്ടഅക്ക വളര്‍ച്ച കൈവരിച്ചിരിക്കയാണ് പൊതുമേഖല ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. 2782 കോടി രൂപയാണ് ബാങ്ക് നേടിയ നികുതി കഴിച്ചുള്ള ലാഭം. തുടര്‍ച്ചയായി നോക്കുമ്പോള്‍ 23.95 ശതമാനവും മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 61.18 ശതമാനവും അധികം.

വായ്പകളിലും നിക്ഷേപങ്ങളിലും ഉയര്‍ച്ച നേടിയപ്പോള്‍ തന്നെ നിഷ്‌ക്രിയ ആസ്തി താഴ്ത്താനുമായി. പലിശ മാര്‍ജിന്‍ വിപുലീകരിച്ചിട്ടുണ്ട്. മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 10.23 ശതമാനമുയര്‍ന്നു.

അതില്‍ മൊത്തം വായ്പാ വര്‍ദ്ധന 13.05 ശതമാനവും നിക്ഷേപ വര്‍ദ്ധന 8.26 ശതമാനവുമാണ്. 1927621 കോടി രൂപയുടെ മൊത്തം ബിസിനസാണ് ബാങ്ക് നടത്തിയത്.

X
Top