ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

ഏകീകൃത ബാങ്കിങ് കോഡ്: ആർബിഐക്ക് നോട്ടിസ്

ന്യൂഡൽഹി: വിദേശ പണ വിനിമയത്തിന് ഏകീകൃത ബാങ്കിങ് കോഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു(ആർബിഐ) നോട്ടിസ് അയച്ചു.

വിഷയത്തിൽ വിശദമായ വാദം ആവശ്യമാണെന്നു വ്യക്തമാക്കിയാണു ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരുടെ ബെഞ്ച് നോട്ടിസ് അയച്ചത്.

മറുപടി നൽകാൻ 6 ആഴ്ച അനുവദിച്ചിട്ടുണ്ട്. കള്ളപ്പണ കൈമാറ്റവും ബെനാമി ഇടപാടുകളും ഇല്ലാതാക്കാൻ ഏകീകൃത ബാങ്കിങ് കോഡ് ആവശ്യമാണെന്നു അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായ് നൽകിയ ഹർജിയിൽ പറയുന്നു.

X
Top