നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ഇലക്ട്രിക് വാഹന ചാര്‍ജിങ്ങിനും പണമടയ്ക്കാനും ഏകീകൃത പ്ലാറ്റ്‌ഫോം വരുന്നു

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് എളുപ്പം ചാര്‍ജര്‍ കണ്ടെത്താനും സ്ലോട്ട് ബുക്കിംഗ് നടത്താനും ചാര്‍ജര്‍ ഉപയോഗിക്കുന്നതിനുള്ള പണമടയ്ക്കാനും കഴിയുന്ന ഒരു ദേശീയ ഏകീകൃത ഹബ്ബിനായി ചട്ടക്കൂട് രൂപകല്‍പന ചെയ്ത് നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI). ഇതിനായുള്ള അനുമതികള്‍ നേടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ഹനീഫ് ഖുറേഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവിധ കമ്പനികളുടെ വാഹനങ്ങള്‍ക്കുള്ള ചാര്‍ജറുകളും ചാര്‍ജിങ് പോയിന്റുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഇന്റര്‍ഫെയ്‌സായി പ്രവര്‍ത്തിക്കുന്ന ദേശീയ ഏകീകൃത ഹബ്ബിനാണ് എന്‍പിസിഐ ചട്ടക്കൂട് ഒരുക്കിയിരിക്കുന്നത്.

ചാര്‍ജറുകള്‍ക്കായി ഒരുപാട് ആപ്പുകളുണ്ട് എന്നതാണ് പ്രശ്‌നം. കമ്പനികളും ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരും നിര്‍മിക്കുന്ന 103 ല്‍ അധികം ആപ്പുകള്‍ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതിനാല്‍ ഞങ്ങള്‍ എന്‍പിസിഐയോട് സംസാരിച്ചുവരികയായിരുന്നു.

അവര്‍ ഇപ്പോള്‍ ഒരു ദേശീയ ഏകീകൃത ഹബ്ബ് നിര്‍മിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് തയ്യാറാക്കിയിട്ടുണ്ട്. എല്ലാ കമ്പനികളുടെയും ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരുടേയും ചാര്‍ജറുകള്‍ ഉള്‍ക്കൊള്ളുന്ന പ്ലാറ്റ്‌ഫോം ആയിരിക്കും അതെന്നും ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത സേവനം ലഭിക്കുമെന്നും ഹനീഫ് ഖുറേഷി പറഞ്ഞു.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

X
Top