ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ആനുകൂല്യങ്ങള്‍ 2025 ജൂണ്‍ 30 വരെ ക്ലെയിം ചെയ്യാം

2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്രസര്‍ക്കാരിന്റെ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം, 2025 മാര്‍ച്ച് 31-നോ അതിനുമുമ്പോ വിരമിക്കുകയും കേന്ദ്രസര്‍വീസില്‍ കുറഞ്ഞത് 10 വര്‍ഷത്തെ യോഗ്യതാ സേവനം പൂര്‍ത്തിയാക്കുകയും ചെയ്ത വരിക്കാര്‍ക്കും അവരുടെ നിയമപരമായി വിവാഹിതരായ പങ്കാളികള്‍ക്കും ലഭ്യമാണെന്ന് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ട്രസ്റ്റ് വ്യക്തമാക്കി.

എന്‍പിഎസിന് കീഴില്‍ ലഭിച്ച ആനുകൂല്യങ്ങള്‍, ആന്വിറ്റി ഉള്‍പ്പെടെ, തിരികെ നല്‍കേണ്ടതില്ലെന്നും, എന്‍പിഎസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും അധിക യുപിഎസ് ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നും ഇതില്‍ വ്യക്തമാക്കുന്നു.

യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്?
ഒറ്റത്തവണയായി ലംപ്സം പേയ്മെന്റ്: ഓരോ ആറ് മാസത്തെയും യോഗ്യതാ സേവനത്തിന്, അവസാനമായി കൈപ്പറ്റിയ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പത്തിലൊന്ന് തുക.

പ്രതിമാസ ടോപ്പ്-അപ്പ് തുക: അനുവദനീയമായ യുപിഎസ് പേഔട്ടും ക്ഷാമബത്തയും അടിസ്ഥാനമാക്കി കണക്കാക്കുന്ന തുകയില്‍ നിന്ന് എന്‍പിഎസിന് കീഴിലുള്ള ആന്വിറ്റി തുക കുറച്ചുള്ള തുക.

കുടിശ്ശികയ്ക്ക് പലിശ: മുകളില്‍ പറഞ്ഞ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളിലെ കുടിശ്ശികയ്ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിരക്കുകള്‍ പ്രകാരമുള്ള സാധാരണ പലിശ.

യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ആനുകൂല്യങ്ങള്‍ എങ്ങനെ ക്ലെയിം ചെയ്യാം?
ഓഫ്ലൈന്‍ വഴി: നേരിട്ട് അപേക്ഷിക്കാന്‍, വരിക്കാരന്‍ അല്ലെങ്കില്‍ പങ്കാളി വിരമിച്ച സ്ഥലത്ത അതത് ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബേഴ്സിംഗ് ഓഫീസര്‍ക്ക് പൂരിപ്പിച്ച ഫോം സമര്‍പ്പിക്കണം.

വരിക്കാര്‍ക്കുള്ള ഫോം: ബി2
നിയമപരമായി വിവാഹിതയായ പങ്കാളിക്കുള്ള ഫോമുകള്‍: ബി4 അല്ലെങ്കില്‍ ബി6
ഈ ഫോമുകള്‍ www.npscra.nsdl.co.in/ups.php എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഓണ്‍ലൈന്‍ വഴി: ഓണ്‍ലൈനായി അപേക്ഷിക്കാന്‍, www.npscra.nsdl.co.in/ups.php എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബേഴ്സിംഗ് ഓഫീസറിന്റെ തുടര്‍ നടപടികള്‍ക്കായി ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുക.

X
Top