ആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചു

ഐപിഒ: ഹൊനാസ കണ്‍സ്യുമര്‍ കരട് രേഖകള്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: മാമാഎര്‍ത്തിന്റെ പാരന്റിംഗ് കമ്പനി ഹൊനാസ കണ്‍സ്യൂമര്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രാരംഭ പബ്ലിക് ഓഫറിംഗി (ഐപിഒ)നായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 400 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും നടിയും നിക്ഷേപകയുമായ ശില്‍പ ഷെട്ടി ഉള്‍പ്പടെയുള്ളവര്‍ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലു (ഒഎഫ്എസ്)മാണ് ഐപിഒ.

2400-3000 കോടി രൂപയായിരിക്കും സമാഹരിക്കപ്പെടുക.അലഗ്‌സ്,സോഫിന വെഞ്ച്വേഴ്‌സ്, ഇവോള്‍വന്‍സ്,ഫയര്‍സൈഡ് വെഞ്ച്വേഴ്‌സ്, സ്റ്റെല്ലാറിസ് വെഞ്ച്വേഴ്‌സ് പാര്‍ട്‌നേഴ്‌സ്,കുനാല്‍ ബഹല്‍,ശില്‍പഷെട്ടി കുന്ദ്ര, റിഷഭ് ഹര്‍ഷ് മരിവാല, രോഹിത് കുമാര്‍ ബന്‍സാല്‍ എന്നിവരാണ് ഒഎഫ്എസ് വഴി ഓഹരികള്‍ വില്‍പന നടത്തുന്നത്. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 186 കോടി രൂപ പരസ്യവരുമാനമായും 34.23 കോടി രൂപ പുതിയ ഇബിഒ ബ്രാന്‍ഡ് കെട്ടിപടുക്കാനും 27.52 കോടി അനുബന്ധസ്ഥാപനമായ ബിബ്ലണ്ടിന്റെ കീഴില്‍ സലൂണ്‍ തുടങ്ങാനും വിനിയോഗിക്കും, ഡിആര്‍എച്ച്പി പറയുന്നു.

ജെഎം ഫിനാന്‍ഷ്യല്‍സ്,കോടക് മഹീന്ദ്ര ബാങ്ക്, സിറ്റി, ജെപി മോര്‍ഗന്‍ എന്നിവരാണ് ലീഡ് റണ്ണിംഗ് ബുക്ക് മാനേജര്‍മാര്‍. സിറില്‍ മര്‍ച്ചന്ദ് മംഗള്‍ദാസ്,ഇന്‍ഡസ് ലോ, ഖെയ്ത്താന്‍ ആന്റ് കമ്പനി എന്നിവര്‍ നിയമോപദേഷ്ടാക്കളാകും.അടുത്തവര്‍ഷം മാര്‍ച്ചോടെയായിരിക്കും ഐപിഒ.

ദമ്പതികളായ വരുണ്‍,ഗസല്‍ അലഗ് എന്നിവര്‍ 2016 ലാണ് ഡയറക്ട് ടു കണ്‍സ്യൂമര്‍ (ഡി2സി) കമ്പനി സ്ഥാപിക്കുന്നത്. നടപ്പ് വര്‍ഷം ജനുവരിയില്‍ യൂണികോണ്‍ പദവി നേടി. ഹൊസാനയുടെ ഫ്‌ലാഗ് ഷിപ്പ് കമ്പനിയായ മാമഎര്‍ത്ത് ഈയിടെ ആറാം വാര്‍ഷികം ആഘോഷിച്ചിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിവേഗം വളരുന്ന വിഷരഹിത വ്യക്തിഗത പരിചരണ ബ്രാന്‍ഡായി മാമാഎര്‍ത്ത് മാറിയിരുന്നു.

X
Top