Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

പ്രതീക്ഷിച്ചതിനേക്കാൾ ഇടിഞ്ഞ് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ

ലണ്ടൻ: ഒക്‌ടോബറിൽ പ്രതീക്ഷിച്ചതിനേക്കാൾ ഇടിഞ്ഞ് ബ്രിട്ടീഷ് സമ്പദ്‌ വ്യവസ്ഥ. ഉയർന്ന പലിശനിരക്കും മോശം കാലാവസ്ഥയും രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി മോശമാക്കി. 0.3 ശതമാനമാണ് ഒക്‌ടോബറിലെ ഇടിവ്. സെപ്റ്റംബറിൽ 0.2 ശതാനം ഉയർച്ചയുണ്ടായിരുന്നതിൽ നിന്നാണ് ഈ തകർച്ച.

പണപ്പെരുപ്പം നിയന്ത്രിക്കാൻ ബ്രിട്ടീഷ് കേന്ദ്രബാങ്ക് പലിശനിരക്ക് വർധിപ്പിച്ചതോടെ ഗാർഹിക ചെലവിൽ ഇടിവുണ്ടായി. ബാബറ്റ് കൊടുങ്കാറ്റ് രാജ്യത്തെ റീട്ടെയ്ൽ-വിനോദസഞ്ചാര മേഖലകളെ പ്രതികൂലമായി ബാധിച്ചു.

0.1 ശതമാനത്തിന്‍റെ ഇടിവ് ഒക്‌ടോബറിലുണ്ടാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എന്നാൽ, കണക്കുകൾ അതിനെയും മറികടന്നു.

ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ കൈപിടിച്ചുയർത്തുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനാകിന്‍റെ വാഗ്ദാനം. എന്നാൽ, 2025 ജനുവരി വരെ നിലവിലെ സ്ഥിതിയിൽ മാറ്റമുണ്ടാകുന്ന ലക്ഷണമില്ല. ഇക്കാലയളവിലാണു രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുക.

സെപ്റ്റംബർ വരെ 14 തവണയാണു ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി പലിശനിരക്ക് വർധിപ്പിച്ചത്. ഇതു വിലവർധനയ്ക്കു കാരണമായി. സാമ്പത്തിക വളർച്ചയെ ഇതു പ്രതികൂലമായി ബാധിച്ചു.
വ്യവസായികൾക്ക് കൂടുതൽ കടമെടുക്കേണ്ടിവന്നു.

നിലവിൽ 5.25 ശതമാനമാണു പലിശനിരക്ക്. 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. കുറച്ചു കാലം കൂടി ഈ പലിശനിരക്ക് തുടരുമെന്നാണു സൂചന.

X
Top