
ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് സെപ്തംബറില്‍ 5.3 ശതമാനമായി ഉയര്‍ന്നു. ഓഗസ്റ്റില്‍ 5.1 ശതമാനമായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കാണ് സെപ്തംബറില്‍ രേഖപ്പെടുത്തിയത്.
നഗരങ്ങളിലെ സ്ത്രീകളില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചതാണ് മൊത്തം നിരക്കിനെ ബാധിച്ചത്. രാജ്യത്തുടനീളം സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനമാണ്. നഗരങ്ങളിലിത് 9.3 ശതമാനമാണ്.
പുരുഷന്മാര്‍ക്കിടയിലെ നിരക്ക് 4.6 ശതമാനത്തില്‍ സ്ഥിരമായി. നഗരങ്ങളിലിത് 6.8 ശതമാനവും യുവാക്കള്‍ക്കിടയില്‍ 15 ശതമാനവുമാണ്. സ്ത്രീകളെയും യുവാക്കളേയും ലക്ഷ്യം വച്ചുകൊണ്ടുള്ള തൊഴില്‍ സൃഷ്ടി അനിവാര്യമാണെന്ന് കണക്കുകള്‍ കാണിക്കുന്നു.
പിരിയോഡിക്ക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ (പിഎല്‍എഫ്എസ്) പ്രകാരമാണിത്.