സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ ഉടനെയെന്ന് ട്രംപ്, തീരുവകള്‍ ക്രമേണ കുറയ്ക്കുംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനമാകുമെന്ന് യുബിഎസ് റിസര്‍ച്ച്രണ്ടാംപാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി കുറഞ്ഞു, നഗരപ്രദേശങ്ങളിലേത് വര്‍ദ്ധിച്ചു

രണ്ടാംപാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി കുറഞ്ഞു, നഗരപ്രദേശങ്ങളിലേത് വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി കുറഞ്ഞു. മുന്‍ പാദത്തിലിത് 5.4 ശതമാനമായിരുന്നു. ശക്തമായ ഗ്രാമീണ തൊഴിലവസരങ്ങളാണ് മാറ്റത്തിന് കാരണം. ഖാരിഫ് സീസണാണ് ഗ്രാമീണ തൊഴിലുകളുയര്‍ത്തിയത്.

പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) വ്യത്യസ്ത പ്രവണതകള്‍ വെളിപ്പെടുത്തി. ഗ്രാമീണ തൊഴിലില്ലായ്മ ഏപ്രില്‍-ജൂണ്‍ പാദത്തിലെ 4.8 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായി കുറഞ്ഞപ്പോള്‍ നഗര തൊഴിലില്ലായ്മ 6.8 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ഉയര്‍ന്നു.ഗ്രാമീണ തൊഴിലിലെ പുരോഗതി ഖാരിഫ് വിതയ്ക്കല്‍ കാലയളവുമായി പൊരുത്തപ്പെടുന്നു. കാര്‍ഷിക തൊഴിലാളികളുടെ അനുപാതം 53.5 ശതമാനത്തില്‍ നിന്ന് 57.7 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നഗരങ്ങളിലെ വ്യാപാര,ഗതാഗത, വിദ്യാഭ്യാസ മേഖലകളിലെ തൊഴില്‍ 61.7 ശതമാനത്തില്‍ നിന്നും 62 ശതമാനമായി ഉയര്‍ന്നെങ്കിലും ഔപചാരിക നിയമനങ്ങള്‍ കുറഞ്ഞു.

തൊഴില്‍ പങ്കാളിത്തം മെച്ചപ്പെടുന്നു
ലേബര്‍ ഫോഴ്സ് പാര്‍ട്ടിസിപ്പേഷന്‍ നിരക്ക് (LFPR) മുന്‍ പാദത്തിലെ 55.0 ശതമാനത്തില്‍ നിന്ന് 55.1 ശതമാനമായി നേരിയ തോതില്‍ മെച്ചപ്പെട്ടു. സ്ത്രീ പങ്കാളിത്തം 33.4 ശതമാനത്തില്‍ നിന്നും ഉയര്‍ന്ന് 33.7 ശതമാനം. തൊഴിലാളി ജനസംഖ്യാ അനുപാതം (WPR) – ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയില്‍ തൊഴില്‍ ചെയ്യുന്നവരുടെ വിഹിതം – 52.0 ശതമാനത്തില്‍ നിന്ന് 52.2 ശതമാനമായി ഉയര്‍ന്നു.

സ്ത്രീ പങ്കാളിത്തം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു
ഈ പാദത്തിലെ ഒരു പ്രധാന സവിശേഷത, സ്ത്രീ തൊഴില്‍ ശക്തി പങ്കാളിത്തത്തിലെ വര്‍ദ്ധനവാണ്. പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയില്‍. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ എല്‍എഫ്പിആര്‍ 37.0 ശതമാനത്തില്‍ നിന്ന് 37.5 ശതമാനമായാണ് ഉയര്‍ന്നത്.ഡബ്ല്യുപിആര്‍ 32 ശതമാനമായി.

തൊഴില്‍ ഗുണനിലവാര പ്രവണതകള്‍
തൊഴില്‍ ഘടനയുടെ സൂചകങ്ങള്‍ മിശ്രിത പ്രവണതകള്‍ കാണിച്ചു. ഗ്രാമങ്ങളിലെ സ്വയംതൊഴില്‍ 60.7 ശതമാനത്തില്‍ നിന്ന് 62.8 ശതമാനമായും നഗരങ്ങളിലെ സ്ഥിരം വേതനമുള്ള തൊഴിലുകള്‍ 49.4 ശതമാനത്തില്‍ നിന്ന് 49.8 ശതമാനമായും ഉയര്‍ന്നപ്പോള്‍ താല്‍ക്കാലിക തൊഴിലാളികളുടെ വിഹിതം ഇരുപ്രദേശങ്ങളിലും കുറഞ്ഞു.

വളര്‍ച്ചാ വേഗത മിതമാകുന്നു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ രണ്ടാം പാദത്തില്‍ ഏകദേശം 7 ശതമാനം വളര്‍ച്ചയാണ് കൈവരിക്കുക. ഒന്നാംപാദത്തില്‍ 7.8 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണിത്. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധന ഔപചാരിക തൊഴിലുകളിലെ മാന്ദ്യത്തെക്കുറിക്കുന്നു.

X
Top