ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിച്ച് സംസ്ഥാന സർക്കാർവിഴിഞ്ഞത്ത് 2000 കോടിയുടെ നിക്ഷേപം; മുഖ്യമന്ത്രിയുടെ ചേംബറിൽ ധാരണാപത്രം ഒപ്പിട്ടുപുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ല

അറ്റാദായത്തില്‍ 32 ശതമാനം ഇടിവ് നേരിട്ട് അള്‍ട്രാടെക്ക് സിമന്റ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അള്‍ട്രാടെക്ക് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1665.95 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 32.29 ശതമാനം കുറവ്.

വരുമാനം 18.36 ശതമാനമുയര്‍ത്തി 18662.38 കോടി രൂപയാക്കിയിട്ടുണ്ട്. 100 മില്യണ്‍ ടണ്‍ ഉത്പാദനവും വിതരണവും വില്‍പനയും നടത്തിയെന്നവകാശപ്പെട്ട കമ്പനി ശേഷി വിനിയോഗം 95 ശതമാനമാക്കിയെന്നും അറിയിക്കുന്നു. 15 ശതമാനം വര്‍ദ്ധനവാണ് അളവില്‍ രേഖപ്പടുത്തിയത്.

ഊര്‍ജ്ജ ചെലവ് വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ പെറ്റ്കോക്ക്, കല്‍ക്കരി വിലവര്‍ദ്ധനവ് 18 ശതമാനം,ഫ്ലൈ ആഷ്, സ്ലാഗ്, ജിപ്സം മുതലായവയുടെ വില വര്‍ദ്ധിച്ചതിനാല്‍ അസംസ്‌കൃത വസ്തുക്കളുടെ വില 9 ശതമാനം ഉയര്‍ന്നു.

ഓഹരിയൊന്നിന് 38 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിട്ടുണ്ട്.

X
Top