ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിച്ച് സംസ്ഥാന സർക്കാർവിഴിഞ്ഞത്ത് 2000 കോടിയുടെ നിക്ഷേപം; മുഖ്യമന്ത്രിയുടെ ചേംബറിൽ ധാരണാപത്രം ഒപ്പിട്ടുപുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ല

അറ്റാദായം 7 ശതമാനം ഉയര്‍ത്തി അള്‍ട്രാടെക്ക് സിമന്റ്, പ്രതീക്ഷകള്‍ മറികടന്ന പ്രകടനം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അള്‍ട്രാടെക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1690 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 6.8 ശതമാനം കൂടുതലാണിത്.

തുടര്‍ച്ചയായി 1.19 ശതമാനവും വര്‍ദ്ധിച്ചു.ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനി 17737.1 കോടി രൂപ വരുമാനം നേടിയപ്പോള്‍ എബിറ്റ മാര്‍ജിന്‍  20.4 ശതമാനമായി. വരുമാനം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.2 ശതമാനം വര്‍ദ്ധിച്ചെങ്കിലും ഇബിറ്റ മാര്‍ജിന്‍ 320 ബേസിസ് പോയിന്‌റ് കുറഞ്ഞിട്ടുണ്ട്.

കമ്പനിയുടെ പ്രധാന ബിസിനസായ േ്രഗ സിമന്റ് വില്‍പന 2.83 ശതമാനം കുറഞ്ഞ് 5350 മില്യണ്‍ ടണ്ണായി. മൊത്തം വില്‍പന 29.96 മില്യണ്‍ ടണ്ണായി വാര്‍ഷികാടിസ്ഥാനത്തില്‍ കൂടുകയും ചെയ്തു. അസംസ്‌കൃത വസ്തു, ഊര്‍ജ്ജ ചെലവുകള്‍ യഥാക്രമം 6 ശതമാനവും 3 ശതമാനവും ഉയര്‍ന്നു.

ഇത് ബ്രോക്കറേജുകള്‍ പ്രതീക്ഷിച്ചതിലും കൂടുതലാണ്.

X
Top