ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ : നിർമല സീതാരാമൻനവംബറിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കുറഞ്ഞുവളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തിഇത്തവണ സമ്പൂർണ ബജറ്റ് ഉണ്ടാവില്ല; അവതരിപ്പിക്കുക വോട്ട് ഓൺ അക്കൗണ്ട്ടെലികോം മേഖലയുടെ മൊത്ത വരുമാനം 80,899 കോടി രൂപയിലെത്തി

ശേഷി വർധിപ്പിക്കുന്നതിനായി 12,886 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് അൾട്രാടെക്

മുംബൈ: ശേഷി വർദ്ധിപ്പിക്കുന്നതിന് 12,886 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് അൾട്രാടെക് സിമന്റ്. ഒരു ടൺ സിമന്റിന് 76 യുഎസ് ഡോളർ എന്ന നിരക്കിൽ 22.6 എംടിപിഎ ശേഷി വർധിപ്പിക്കുന്നതിനാണ് നിക്ഷേപം. ബ്രൗൺ ഫീൽഡും ഗ്രീൻ ഫീൽഡ് വിപുലീകരണവും സംയോജിപ്പിച്ച് പ്രതിവർഷം 22.6 ദശലക്ഷം ടൺ ശേഷി വർദ്ധിപ്പിക്കുന്നതിന് (എംടിപിഎ) കഴിഞ്ഞ ദിവസം കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിരുന്നു. ഗ്രൈൻഡിംഗ് ഉപകരണങ്ങളും ബൾക്ക് ടെർമിനലുകളും സംയോജിതമായി സ്ഥാപിക്കുന്നതിലൂടെ തങ്ങളുടെ ലക്ഷ്യം കൈവരിക്കാനുകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഈ പുതിയ ശേഷിയിൽ വ്യാവസായിക ഉൽപ്പാദനം ആരംഭിക്കുന്ന രീതിയിലാണ് ഈ പദ്ധതിയുടെ ആസൂത്രണം. അൾട്രാ ടെക്കിന്റെ നിലവിലുള്ള പരിവർത്തന വളർച്ചാ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ അതിമോഹമായ ശേഷി വിപുലീകരണ പദ്ധതിയെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ ശ്രീ കുമാർ മംഗലം ബിർള പറഞ്ഞു. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഭാഗമായ മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ സിമന്റ് കമ്പനിയാണ് അൾട്രാടെക് സിമന്റ് ലിമിറ്റഡ്. പ്രതിവർഷം 116.75 ദശലക്ഷം ടൺ സ്ഥാപിത ശേഷിയുള്ള ഇന്ത്യയിലെ ഗ്രേ സിമന്റ്, റെഡി-മിക്സ് കോൺക്രീറ്റ്, വൈറ്റ് സിമന്റ് എന്നിവയുടെ ഏറ്റവും വലിയ നിർമ്മാതാക്കളാണ് അൾട്രാടെക്.

X
Top