ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

യുകെ പണപ്പെരുപ്പം അപ്രതീക്ഷിതമായി 10.4 ശതമാനത്തില്‍

ലണ്ടന്‍: വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാനുള്ള സെന്‍ട്രല്‍ ബാങ്ക് ശ്രമങ്ങള്‍ക്കിടയില്‍ ബ്രിട്ടീഷ് വാര്‍ഷിക പണപ്പെരുപ്പം ഫെബ്രുവരിയില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നു.

ഉപഭോക്തൃ വില സൂചിക (സിപിഐ) ജനുവരിയിലെ 10.1 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 10.4 ശതമാനം ഉയര്‍ന്നതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് അറിയിച്ചു. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കുയര്‍ത്തുമെന്ന് ഏതാണ്ടുറപ്പായി.

വാണിജ്യ ബാങ്കിംഗ് മേഖലയിലെ പ്രക്ഷുബ്ധതയ്ക്കിടയില്‍ നിരക്ക് വര്‍ധന വേണ്ടെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ കേന്ദ്രബാങ്ക് ആവശ്യം നിരാകരിച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുകെയിലെ പണപ്പെരുപ്പം കുറയുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ ഭക്ഷണ പാനീയങ്ങളുടെ വില കുതിച്ചുയര്‍ന്നു – മോട്ടോര്‍ ഇന്ധന വില കുറയുന്നത് ഭാഗികമായി മാത്രമാണ്.

”ജനുവരിയിലെ കിഴിവിനുശേഷം പബ്ബുകളിലും റെസ്റ്റോറന്റുകളിലും മദ്യത്തിന്റെ വില വര്‍ധിച്ചതാണ് ഫെബ്രുവരിയില്‍ പണപ്പെരുപ്പം ഉയര്‍ന്നത്,” ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്സ്നര്‍ പറഞ്ഞു.

X
Top