നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

യുകെ ആസ്ഥാനമായുള്ള കമ്പനി ഒഡീഷയില്‍ അര്‍ദ്ധചാലക യൂണിറ്റ് സ്ഥാപിക്കുന്നു, നിക്ഷേപിക്കുക 30,000 കോടി രൂപ

ന്യൂഡല്‍ഹി: ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ 30,000 കോടി രൂപ മുതല്‍മുടക്കില്‍ അര്‍ദ്ധചാലക ഫാബ്രിക്കേഷന്‍ യൂണിറ്റ് സ്ഥാപിക്കുകയാണ് എസ്‌റാം ആന്ഡ് എംആര്എഎം ടെക്‌നോളജീസ് ആന്ഡ് പ്രോജക്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. യുകെ ആസ്ഥാനമായുള്ള എസ്ആര്എഎം ആന്ഡ് എംആര്എഎം ഗ്രൂപ്പിന്റെ ഇന്ത്യന് യൂണിറ്റാണ് കമ്പനി. സംസ്ഥാന സര്‍ക്കാറുമായി ഇവര്‍ ഇതിനോടകം ധാരണ പത്രത്തില്‍ ഒപ്പുവച്ചു.

പ്രൊജക്ട് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചെയര്‍മാന്‍ ഗുരുജി കുമാരന്‍ സ്വാമിയുടെ നേതൃത്വത്തിലുള്ള കമ്പനി ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഛത്രപൂരില്‍ ജില്ലാ ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തി, പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും നിക്ഷേപകര്‍ക്ക് ഗഞ്ചം കളക്ടര്‍ ദിബ്യ ജ്യോതി പരിദ ഉറപ്പ് നല്‍കിയിട്ടുണ്ട്.കമ്പനി ഉദ്യോഗസ്ഥര്‍ മറ്റ് ചില ജില്ലകളും സന്ദര്‍ശിച്ചെങ്കിലും ഗോപാല്‍പൂര്‍ തുറമുഖത്തിന്റെ സാമീപ്യം കാരണം ഛത്രപൂരിനടുത്തുള്ള സ്ഥലമാണ് അവര്‍ തിരഞ്ഞെടുത്തത്, റിപ്പോര്‍ട്ട് പറഞ്ഞു.

മൊബൈല്‍ ഫോണുകള്‍, ടെലിവിഷന്‍ സെറ്റുകള്‍, ലാപ്‌ടോപ്പുകള്‍, എയര്‍കണ്ടീഷണറുകള്‍, എടിഎമ്മുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളാണ് അര്‍ദ്ധചാലക യൂണിറ്റ് നിര്‍മ്മിക്കുക.

X
Top