സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

1.4 കോടി ആധാര്‍ കാര്‍ഡുകള്‍ നിര്‍ജീവമാക്കി യുഐഡിഎഐ

ന്യൂഡൽഹി: ആധാര്‍ കാര്‍ഡ് നിര്‍ജ്ജീവമാക്കല്‍ നടപടികള്‍ കടുപ്പിച്ച് കേന്ദ്രം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.4 കോടി ആധാര്‍ കാര്‍ഡുകള്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നിര്‍ജീവമാക്കി.

അതേസമയം റദ്ദാക്കിയ കാര്‍ഡുകള്‍ മരിച്ചവരുടേതാണ്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ ശരിയായ ആളുകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മരിച്ചവരുടെ പേരില്‍ മറ്റുപലരും സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് പുതിയ നടപടി.

മരിച്ചവരുടെ ആധാര്‍ കാര്‍ഡുകള്‍ നിര്‍ജ്ജീവമാക്കുന്നതോടെ, മരിച്ചയാളുടെ പേരില്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതു തടയാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച മോദി സര്‍ക്കാരിന്റെ ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമാണ് യുഐഡിഎഐയുടെ ഈ നടപടി.

ക്ഷേമ പദ്ധതികളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും, ദുരുപയോഗ സാധ്യത തടയുന്നതിനുമാണ് മരിച്ചവരുടെ ആധാര്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കുന്നതെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ പറഞ്ഞു. ഇതുവഴി വഞ്ചനാപരമായ അവകാശവാദങ്ങളും, മറ്റു തട്ടിപ്പുകളും തടയാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്ര്‌സുതത നടപടി പൊതു ഫണ്ട് പാഴാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സഹായിക്കും. ഇതുവഴി സര്‍ക്കാരിന് കോടികളുടെ നേട്ടമുണ്ടാകുമെന്നും വിലയിരുത്തുന്നു. സര്‍ക്കാരിന്റെ കൈയ്യില്‍ പണം വരുന്നുവെന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം എന്നാണ് അര്‍ത്ഥം. ഇത് തത്വത്തില്‍ സാധാരണക്കാരായ പൗരന്‍മാര്‍ക്ക് തന്നെയാണ് നേട്ടമാകുക.

ആവശ്യമില്ലാത്ത ഡാറ്റകള്‍ ഒഴിവാക്കുന്നത് യുഐഡിഎഐ സര്‍വെറുകളുടെ സമ്മര്‍ദം കുറയ്ക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 3,300 -ലധികം സര്‍ക്കാര്‍ പദ്ധതികളുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ സെര്‍വറുകളുടെ സമ്മര്‍ദം എത്രമാത്രം ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പലപ്പോഴും യുഐഡിഎഐ സേവനങ്ങള്‍ തടസപ്പെടാനുള്ള കാരണവും ഇതുതന്നെ.

2025 ഡിസംബറോടെ മരിച്ച വ്യക്തികളുടെ ഏകദേശം 2 കോടി ആധാര്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കാന്‍ യുഐഡിഎഐ ലക്ഷ്യം വയ്ക്കുന്നു. മരണ രജിസ്‌ട്രേഷന് ആധാര്‍ നമ്പര്‍ നല്‍കുന്നത് നിര്‍ബന്ധമല്ലെന്നതാണ് യുഐഡിഎഐ നേരിടുന്ന പ്രധാന വെല്ലുവിളി. മരണ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ തല്‍ക്ഷണം തന്നെ ആധാര്‍ നിര്‍ജീവമാകും. പക്ഷെ ഇതിന് സര്‍ക്കാര്‍ തന്നെ നിയമം കൊണ്ടുവരേണ്ടതുണ്ട്.

മരിച്ച വ്യക്തികളുടെ പേരില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയതും, കൈപ്പറ്റിയതുമായി ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് യുഐഡിഎഐയുടെ ക്ലീനിംഗ് നടപടി. mAadhaar പോര്‍ട്ടലില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യുഐഡിഎഐ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ ഇതു നിര്‍ബന്ധിതമല്ലാത്തതിനാല്‍ തന്നെ പലരും ചെയ്യുന്നില്ല.

X
Top