എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യന്‍ ജിഡിപി വളര്‍ച്ച അനുമാനം താഴ്ത്തി യുബിഎസ്, ഇക്വിറ്റി വിപണിയ്ക്ക് അണ്ടര്‍വെയ്റ്റ് റേറ്റിംഗ്

ന്യൂഡല്‍ഹി: സമീപകാല പ്രകടനം മോശമായിരുന്നിട്ടും എമേര്‍ജിംഗ് മാര്‍ക്കറ്റുകളേക്കാള്‍ 70 ശതമാനം പ്രീമിയത്തിലാണ് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് ട്രേഡിംഗ് നടത്തുന്നത്. മാത്രമല്ല ബോണ്ടുകളേക്കാള്‍ ചെലവേറിയതാണ് ഇവിടെ ഇക്വിറ്റികള്‍, ആഗോള ഗവേഷണ, ബ്രോക്കിംഗ് സ്ഥാപനം യുബിഎസ് പറയുന്നു.

ചൈനയില്‍ തുടരാനാണ് യുബിഎസ് നിക്ഷേപകരോട് നിര്‍ദ്ദേശിക്കുന്നത്. കൊറിയയും മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ത്യക്കും തായ്ലന്റിനും അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ് നല്‍കുന്നത്.

ആഗോള വളര്‍ച്ച മന്ദഗതിയിലായതിനാല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 2024 സാമ്പത്തിക വര്‍ഷത്തില്‍ 5.5 ശതമാനമായി കുറയും. 2023 സാമ്പത്തിക വര്‍ഷത്തിലെ 7 ശതമാനത്തില്‍ നിന്നുള്ള താഴ്ചയാണിത്. അതേസമയം, കുറഞ്ഞ ചരക്ക് വില, ആഭ്യന്തര ഡിമാന്‍ഡ് മന്ദഗതിയിലാകല്‍, അനുകൂലമായ അടിസ്ഥാന പ്രഭാവം എന്നിവ കാരണം സിപിഐ പണപ്പെരുപ്പം 5.3 ശതമാനമാകും.

2023 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം പണപ്പെരുപ്പമാണ് കണക്കുകൂട്ടുന്നത്.

X
Top