
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകള്‍ 125 ശതമാനത്തിലധികം ലാഭവളര്‍ച്ച രേഖപ്പെടുത്തി.2023 ജൂണ്‍ 30 ന് അവസാനിച്ച പാദത്തിലെ കണക്കാണിത്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ബാങ്കുകളെ തുണച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
34,774 കോടി രൂപയുടെ മൊത്തം അറ്റാദായമാണ് 12 പൊതുമേഖല ബാങ്കുകള്‍ (പിഎസ്ബി) രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 127.2 ശതമാനം അധികം. നാല് ബാങ്കുകള്‍ക്ക് അറ്റാദായം, 100 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കാനായി.
307.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി)ഇതില്‍ മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) 16884 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 178.25 ശതമാനം അധികം.
ബാങ്ക് ഓഫ് ഇന്ത്യ അറ്റാദായത്തില്‍ 176 ശതമാനത്തിന്റെ നേട്ടം കണ്ടു. ഏതാണ്ട് എല്ലാ വായ്പാദാതാക്കളും 3 ശതമാനത്തിലധികം അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) കുറിച്ചിട്ടുണ്ട്. ഉയര്‍ന്ന പലിശ നിരക്കാണ് കാരണം.
ബാങ്ക് ഓഫ് മഹാരാഷ്ട്രയും ഇന്ത്യന്‍ ബാങ്കുമാണ് ഉയര്‍ന്ന ലാഭ സൂചിക രേഖപ്പെടുത്തിയ ആദ്യ രണ്ട് ബാങ്കുകള്‍.






