ഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതി

350 കോടിയുടെ നിക്ഷേപം നടത്താൻ യുണൈറ്റഡ് ബ്രൂവറീസ്

മുംബൈ: ഡച്ച് കമ്പനിയായ ഹൈനെകെന്റെ നിയന്ത്രണത്തിലുള്ള ബിയർ നിർമ്മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ്, രാജ്യത്ത് പ്രതീക്ഷിക്കുന്ന വോളിയം വളർച്ച കൈവരിക്കുന്നതിന് 2023-ൽ മൂലധനച്ചെലവായി ഏകദേശം 350 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

2023-ൽ പ്രതീക്ഷിക്കുന്ന വോളിയം വളർച്ച കൈവരിക്കുന്നതിന് ബ്രൂവറികൾക്കായി മികച്ച കാപെക്‌സ് പ്ലാനുകൾ ഉണ്ടെന്ന് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റഡോവൻ സിക്കോർസ്‌കി പറഞ്ഞു. വ്യവസായത്തിന്റെ ദീർഘകാല വളർച്ചയിൽ തങ്ങൾ ശുഭാപ്തിവിശ്വാസം പുലർത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രീമിയം പോർട്ട്‌ഫോളിയോയിലെ വിഹിതം വർദ്ധിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നതായി സിക്കോർസ്‌കി പറഞ്ഞു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ, യു‌ബി‌എല്ലിന്റെ പ്രീമിയം സെഗ്‌മെന്റ് 48 ശതമാനം വളർന്നപ്പോൾ മൊത്തം പോർട്ട്‌ഫോളിയോ ഏകദേശം 23 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. കൂടാതെ രണ്ടാം പാദത്തിൽ യുബിഎൽ 134.12 കോടിയുടെ അറ്റാദായമാണ് നേടിയത്.

X
Top