
മുംബൈ: ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണവും ഫെസ്റ്റിവല്‍ സീസണും ഇന്ധനമാക്കി ഇന്ത്യന്‍ ഇരു ചക്ര വാഹന വിപണി കുതിച്ചു. ഒക്ടോബറിലെ മൊത്ത വ്യാപാരം ഹീറോയുടേത് 6,04829 യൂണിറ്റുകളും ഹോണ്ടയുടേത് 598952 യൂണിറ്റുകളും ടിവിഎസിന്റേത് 421631 യൂണിറ്റുകളും ബജാജിന്റേത് 2,66470 യൂണിറ്റുകളും റോയല്‍ എന്‍ഫീല്‍ഡിന്റേത് 1,16,844 യൂണിറ്റുകളും സുസുക്കിയുടേത് 1,03,454 യൂണിറ്റുകളുുമാണ്.
വാര്‍ഷിക വളര്‍ച്ച ഹോണ്ട-8.3 ശതമാനം, ടിവിഎസ് -8 ശതമാനം, ബജാജ് -4.1 ശതമാനം, റോയല്‍ എന്‍ഫീല്‍ഡ്-14.7 ശതമാനം. പത്ത് ലക്ഷം റീട്ടെല്‍ വില്‍പനയും 6,00,000 മൊത്തവില്‍പനയും നടത്തി ഉത്സവസീസണ്‍ ആഘോഷമാക്കിയെന്ന് ഹീറോ പ്രതികരിച്ചു. 9,94,690 രജിസ്‌ട്രേഷന്‍ നേടിയ സ്‌പ്ലെന്‍ഡറാണ് രജിസ്‌ട്രേഷനില്‍ മുന്നില്‍. ഹീറോയുടെ ഇലക്ട്രിക്ക് വെഹിക്കിള്‍ വിഭാഗമായി വിദ രജിസ്‌ട്രേഷനില്‍ 117 ശതമാനം വാര്‍ഷിക വര്‍ദ്ധനവ് കുറിച്ചു.
ഹീറോയുടെ ജനകീയ ബ്രാന്‍ഡായ ആക്ടിവ 35 ദശലക്ഷമാണ് വിറ്റുപോയത്. എക്കാലത്തേയും ഉയര്‍ന്ന പ്രതിമാസ വില്‍പന നടത്തിയ ടിവിഎസ്, മോട്ടോര്‍ സൈക്കിള്‍ വില്‍പനയില്‍ 16 ശതമാനവും സ്‌ക്കൂട്ടര്‍ വില്‍പനയില്‍ 7 ശതമാനവും വാര്‍ഷിക വളര്‍ച്ച നേടി. ബജാജ് തങ്ങളുടെ ആഭ്യന്തര ബിസിനസ് 4.1 ശതമാനം വര്‍ദ്ധിപ്പിച്ചു.
റോയല്‍ എന്‍ഫീല്‍ഡ് എക്കാലത്തേയും ഉയര്‍ന്ന ഉത്സവ സീസണ്‍ വില്‍പനയാണ് നടത്തിയത്. 2.49 ലക്ഷം യൂണിറ്റ് വില്‍പനയെന്ന നാഴികക്കല്ല് പിന്നിട്ട കമ്പനി സെപ്തംബര്‍, ഒക്ടോബര്‍മാസങ്ങളില്‍ 26 ശതമാനം വാര്‍ഷിക വില്‍പന വളര്‍ച്ച നേടി.
സുസുക്കി, ഒക്ടോബറല്‍ 1,40,679 യുണിറ്റ് വില്‍പനയാണ് ഒക്ടോബറില്‍ നടത്തിയത്. ഇത് എക്കാലത്തേയും ഉയര്‍ന്ന വില്‍പനയാണ്.






