ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ആകര്‍ഷകമായ കോര്‍പ്പറേറ്റ് നടപടികളുമായി രണ്ട് സ്‌മോള്‍ക്യാപ്പ് ഓഹരികള്‍

മുംബൈ: ആകര്‍ഷകമായ കോര്‍പ്പറേറ്റ് പ്രഖ്യാപനങ്ങള്‍കൊണ്ട് ശ്രദ്ധേയമാണ് ഏഷ്യന്‍ ഹോട്ടല്‍സ് (ഈസ്റ്റ്), ആക്‌സെലിയ സൊല്യൂഷന്‍സ് ഇന്ത്യ ഓഹരികള്‍. 450% അല്ലെങ്കില്‍ ഓഹരിയൊന്നിന് 45 രൂപ ലാഭവിഹിതമാണ് ആക്‌സെലിയ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഏഷ്യന്‍ ഹോട്ടല്‍സാകട്ടെ 1:2 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണത്തിനൊരുങ്ങുന്നു.

ആക്‌സെല്യ സൊല്യൂഷന്‍സ് ഇന്ത്യ
10 രൂപ മുഖവിലയുള്ള ഓഹരിക്ക് 45 രൂപ അഥവാ 450 ശതമാനം കമ്പനി പ്രഖ്യാപിച്ചു.ഡിവിഡന്റ് പേഔട്ട് തീയതി 2022 നവംബര്‍ 14 തിങ്കളാഴ്ചയാണ്. അതേസമയം ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി ഒക്ടോബര്‍ 10 ആയി നിശ്ചയിച്ചിരിക്കുന്നു. 1,705.25 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ക്യാപ്പ്, ഐടി കമ്പനിയാണ് ആക്‌സെല്യ.

ഏഷ്യന്‍ ഹോട്ടല്‍സ് (ഈസ്റ്റ്)
1:2 ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കുന്നത് ഒക്ടോബര്‍ 7 വെള്ളിയാഴ്ചയാണ്. ഇതിന് പുറമെ റോബസ്റ്റ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (റോബസ്റ്റ്) ഇക്വിറ്റി ഷെയറുകള്‍ 1:1 എന്ന അനുപാതത്തില്‍ കമ്പനി ലഭ്യമാക്കും. അതായത് ഏഷ്യന്‍ ഹോട്ടല്‍സിന്റെ ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് റോബസ്റ്റ് ഹോട്ടല്‍സിന്റെ മറ്റൊരു ഓഹരി ലഭ്യമാകും.

405.61 കോടി വിപണി മൂല്യമുള്ള ഏഷ്യന്‍ ഹോട്ടല്‍സ് ഹോസ്പിറ്റാലിറ്റി രംഗത്തെ ഒരു സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. കമ്പനി ഓഹരി കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 88.36 ശതമാനവും 2022 ല്‍ 79.99 ശതമാനവും ഉയര്‍ന്നു.

X
Top