ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ : നിർമല സീതാരാമൻനവംബറിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കുറഞ്ഞുവളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തിഇത്തവണ സമ്പൂർണ ബജറ്റ് ഉണ്ടാവില്ല; അവതരിപ്പിക്കുക വോട്ട് ഓൺ അക്കൗണ്ട്ടെലികോം മേഖലയുടെ മൊത്ത വരുമാനം 80,899 കോടി രൂപയിലെത്തി

മസ്കുമായുള്ള കരാർ പുറത്തുവിട്ട് ട്വിറ്റർ

സാൻഫ്രാൻസിസ്കോ: ട്വിറ്റർ ഏറ്റെടുക്കൽ ഇലോൺ മസ്ക് തൽക്കാലം മരവിപ്പിച്ചതിനു പിന്നാലെ, അദ്ദേഹവുമായുള്ള കരാർ വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. മസ്ക് പിന്നീട് ഉന്നയിച്ച പ്രശ്നങ്ങൾ കരാറിൽ പരാമർശിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. 3.67 ലക്ഷം കോടി രൂപയ്ക്ക് (4400 കോടി ഡോളർ) കമ്പനി ഏറ്റെടുക്കാനാണു കരാർ ഒപ്പുവച്ചത്. പിന്നാലെ ട്വിറ്ററിലെ വ്യാജ യൂസർ അക്കൗണ്ടുകൾ സംബന്ധിച്ചു വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് ഏറ്റെടുക്കൽ തീരുമാനം മരവിപ്പിച്ചത്.
മൊത്തം വരിക്കാരിൽ 5 ശതമാനത്തിൽ താഴെയാണു വ്യാജ അക്കൗണ്ടുകളെന്ന് ട്വിറ്റർ റിപ്പോർട്ടിൽ പറഞ്ഞതു ചൂണ്ടിക്കാട്ടിയ മസ്ക്, ആ കണക്ക് വസ്തുതാപരമാണോ എന്നതിനു തെളിവു കാത്തിരിക്കുകയാണെന്നാണ് പറഞ്ഞത്. വ്യാജ അക്കൗണ്ടുകൾ 20% എങ്കിലും വരുമെന്നാണു മസ്ക് നൽകിയ സൂചന. 5 % എന്നതു കമ്പനി നടത്തിയ കണക്കെടുപ്പാണെന്നും ട്വിറ്ററും വ്യക്തമാക്കി. ഈ കണക്കെടുപ്പിന്റെ തെളിവുകൾ കൈമാറാൻ ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ വിസ്സമ്മതിച്ചുവെന്നാണ് ഇന്നലെ മസ്ക് ട്വീറ്റ് ചെയ്തത്. ഈ വിവരങ്ങൾ ലഭിക്കും വരെ കരാർ മരവിപ്പിച്ചതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top