
ജീവനക്കാരിൽ പത്ത് ശതമാനത്തോളം പേരെ പിരിച്ചുവിട്ട് സോഷ്യല് മീഡിയാ സ്ഥാപനമായ ട്വിറ്റര്. 200-ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോര്ട്ടുകള്.
ഇലോണ് മസ്ക് കമ്പനി നേതൃത്വം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ഏറ്റവും ഒടുവിലത്ത കൂട്ടപിരിച്ചുവിടലാണിത്.
ട്വിറ്ററിലെ വിവിധ സൗകര്യങ്ങള്ക്ക് പിന്നില് പ്രവര്ത്തിച്ചിരുന്ന പ്രൊഡക്റ്റ് മാനേജര്മാര്, ഡാറ്റാ സൈന്റിസ്റ്റുകള്, എഞ്ചിനീയര്മാര് ഉള്പ്പടെയുള്ളവരെയാണ് പിരിച്ചുവിട്ടത്.
കമ്പനിയില് 2300 ഓളം ജീവനക്കാരുണ്ടെന്നാണ് ഇലോണ് മസ്ക് കഴിഞ്ഞ മാസം വ്യക്തമാക്കിയ കണക്ക്. കഴിഞ്ഞ നവംബറില് 3700 പേരെ ചിലവ് ചുരുക്കല് എന്ന പേരില് കമ്പനി പിരിച്ചുവിട്ടിരുന്നു.
മസ്കിന്റെ വരവോടെ വലിയ രീതിയിലുള്ള വരുമാന നഷ്ടത്തിലാണ് കമ്പനി. വിപണിയിലെ സ്വാഭാവിക പ്രതിസന്ധിയില് പ്രയാസം നേരിട്ടിരുന്ന ട്വിറ്ററില് മസ്കിന്റെ വരവോടെ കാര്യങ്ങള് കൂടുതല് വഷളായി.
മസ്കിന്റെ ഇടപെടലുകള് വലിയ രീതിയിലുള്ള വിമര്ശനങ്ങള്ക്കിടയാക്കുകയും പരസ്യ ദാതാക്കള് പരസ്യങ്ങള് നിര്ത്തുകയും ചെയ്തു.
അതേസമയം, ട്വിറ്ററിനെ പോലെ മറ്റ് കമ്പനികളിലും കൂട്ടപ്പിരിച്ചുവിടലുകള് നടക്കുന്നുണ്ട്.