Alt Image
വ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നു

മോഷൈൻ ഇലക്ട്രോണിക്‌സിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ട്യൂബ് ഇൻവെസ്റ്റ്‌മെന്റ്

മുംബൈ: മോഷൈൻ ഇലക്ട്രോണിക്‌സിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ട്യൂബ് ഇൻവെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യ ലിമിറ്റഡ്. മോഷൈൻ ഇലക്ട്രോണിക്‌സിന്റെ 10/- രൂപ മുഖവിലയുള്ള 20,66,628 ഇക്വിറ്റി ഓഹരികളുടെ ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി ട്യൂബ് ഇൻവെസ്റ്റ്‌മെന്റ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഇത് മോഷൈൻ ഇലക്‌ട്രോണിക്‌സിന്റെ ഓഹരി മൂലധനത്തിന്റെ 76 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. നിർദിഷ്ട ഓഹരി ഏറ്റെടുക്കലിനായി കമ്പനി 7.38 കോടി രൂപയാണ് ചിലവഴിച്ചത്. ഇടപാട് പൂർത്തിയായതോടെ മോഷൈൻ കമ്പനിയുടെ ഒരു ഉപസ്ഥാപനമായി മാറി.

സ്റ്റീൽ ട്യൂബുകൾ സ്ട്രിപ്പുകൾ, കാർ ഡോർഫ്രെയിമുകൾ, ഓട്ടോമോട്ടീവ്, ഇൻഡസ്ട്രിയൽ ചെയിനുകൾ, സൈക്കിളുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് ട്യൂബ് ഇൻവെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യ ലിമിറ്റഡ്. കമ്പനിക്ക് 53,510 കോടി രൂപയുടെ വിപണി മൂല്യമുണ്ട്.

X
Top