ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധന

മുംബൈ:  ഇന്ത്യയില്‍ നിന്നും യുഎസിലേയ്ക്കുള്ള കയറ്റുമതി ക്രമാതീതമായി വര്‍ദ്ധിച്ചു, ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ തീരുവ പ്രതിരോധിക്കാന്‍ ചരക്കുകള്‍ മുന്‍കൂട്ടി അയച്ചതോടെയാണിത്.

ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ യുഎസിലേക്കുള്ള ചരക്ക് കയറ്റുമതി 33.5 ബില്യണ്‍ ഡോളറാണ്. മുന്‍ കാലയളവിനെ അപേക്ഷിച്ച് 21% കൂടുതല്‍. ഇതോടെ മൊത്തത്തിലുള്ള കയറ്റുമതി 3% വര്‍ധിച്ച് 149.2 ബില്യണ്‍ ഡോളറിലെത്തി.

രത്‌നങ്ങളും ആഭരണങ്ങളും ജൂലൈയില്‍ 28 ശതമാനം അധിക കയറ്റുമതി കണ്ടപ്പോള്‍ ഫാര്‍മ കയറ്റുമതി 14 ശതമാനമായും എഞ്ചിനീയറിംഗ് ചരക്കുകള്‍ 13.8 ശതമാനമായും വര്‍ദ്ധിച്ചു.

നിലവില്‍ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെടുന്ന ചരക്കുകളില്‍ 22 ശതമാനവും 50 ശതമാനം തീരുവ നേരിടാന്‍ സാധ്യതയുള്ളവയാണ്. അതേസമയം അളവിലെ വര്‍ദ്ധനവ് ഡിസ്‌ക്കൗണ്ട്‌ വാഗ്ദാനം ചെയ്യാന്‍ വ്യാപാരികളെ സഹായിച്ചേയ്ക്കും.

മാത്രമല്ല, ലാഭത്തില്‍ കുറവ് വരുത്തി ട്രംപിന്റെ ആദ്യ 25 ശതമാനം തീരുവയെ വ്യാപാരികള്‍ നേരിട്ടതായി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഓഗസ്റ്റ് 27 ന് അധിക തീരുവ പ്രാബല്യത്തില്‍ വരുന്ന പക്ഷം  അടുത്ത റൗണ്ട് ചരക്കുകള്‍ക്ക് നിലവില്‍ നല്‍കുന്ന ഡിസ്‌ക്കൗണ്ട് പോരാതെ വരും. 50 ശതമാനം താരിഫ് നിലവില്‍ വന്നാല്‍ കയറ്റുമതി അസാധ്യമാകുമെന്ന് വ്യാപാരികള്‍ പറയുന്നു.

X
Top