നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

മരുന്നുവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കമ്പനികള്‍ക്ക് ട്രമ്പിന്റെ കത്ത്, നിഫ്റ്റി ഫാര്‍മ സൂചിക ഇടിഞ്ഞു

മുംബൈ: രാജ്യത്തെ മരുന്നുകളുടെ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രമ്പ് 17 മരുന്ന് കമ്പനികള്‍ക്ക് കത്തുകളയച്ചു. ഇതോടെ ഇന്ത്യയിലെ ഫാര്‍മ കമ്പനി ഓഹരികള്‍ കനത്ത ഇടിവ് നേരിട്ടു.

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞ നിഫ്റ്റി ഫാര്‍മ വെള്ളിയാഴ്ച 3.33 ശതമാനമാണ് നഷ്ടം നേരിട്ടത്. സണ്‍ഫാര്‍മ 4.57 ശതമാനവും ഔര്‍ബിന്ദോ, ഗ്ലാന്റ്, സിപ്ല, ഗ്രാന്യൂള്‍സ്, ലിപ്പിന്‍ എന്നിവ 3 ശതമാനം വീതവും ഇടിഞ്ഞു.

സണ്‍ ഫാര്‍മയുടെ വരുമാനത്തിന്റെ 20 ശതമാനവും അമേരിക്കയില്‍ നിന്നാണ്. മരുന്നുകള്‍ക്ക് ഉടന്‍ തന്നെ വില കുറയ്ക്കണമെന്നും, മറ്റ് രാജ്യങ്ങള്‍ നല്‍കുന്ന വിലയ്ക്ക് മരുന്നുകള്‍ യുഎസിലും ലഭ്യമാക്കണമെന്നും ട്രമ്പ് മരുന്ന് കമ്പനികള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

രാഷ്ട്രത്തിനനുകൂലമായ വിലനിര്‍ണ്ണയം 60 ദിവസത്തിനകം നടപ്പാക്കണമെന്നാണ് ആവശ്യം. ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് അമേരിക്കക്കാര്‍ നല്‍കുന്ന വില മറ്റ് വികസിത രാജ്യത്തെ പൗരന്മാര്‍ നല്‍കുന്നതിനേക്കാള്‍ മൂന്നിരട്ടി അധികമാണെന്ന് വൈറ്റ് ഹൗസ് ബ്രീഫിംഗിനിടെ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാന്‍ പ്രസിഡന്റ് പ്രതിജ്ഞാബദ്ധനാണ്.

X
Top