നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്

മുംബൈ: റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കുനല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. അല്ലാത്തപക്ഷം, നിലവിലെ 50 ശതമാനം തീരുവ തുടരുമെന്ന് അദ്ദേഹം താക്കീത് നല്‍കി. എണ്ണ വാങ്ങുന്ന കാര്യത്തില്‍ ആര്‍ക്കും വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് വിദേശ കാര്യമന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴാണ് ട്രംപിന്റെ അവകാശവാദം.

‘ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു, അദ്ദേഹം റഷ്യന്‍ എണ്ണ വാങ്ങുന്നില്ലെന്ന്് പറഞ്ഞു,’ ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മോദി- ട്രംപ് സംഭാഷണത്തെക്കുറിച്ചറിയില്ലെന്ന ഇന്ത്യയുടെ വാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അങ്ങിനെയാണവര്‍ മറുപടി പറയുന്നതെങ്കില്‍, വന്‍ തോതിലുള്ള തീരുവ അവര്‍ നല്‍കേണ്ടിവരും. അതവര്‍ ആഗ്രഹിക്കുന്നില്ല,’ ട്രംപ് പറഞ്ഞു. ഇന്ത്യയുടെ റഷ്യന്‍ എണ്ണവാങ്ങല്‍ ട്രംപിനെ പ്രകോപിപ്പിക്കുന്ന പ്രധാന ഘടകമാണ്. യുഎസുമായി വലിയതോതില്‍ വ്യാപാരമിച്ചം നിലനിര്‍ത്തുമ്പോഴും റഷ്യ, ബ്രിക്‌സ് ബാന്ധവമാണ് യുഎസ് സര്‍ക്കാറിനെ ചൊടിപ്പിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരെ അവര്‍ ചുമത്തിയ 25 ശതമാനം അധിക തീരുവ റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങലിനെതിരെ ആയിരുന്നു. ഈയിനത്തില്‍ ലഭിക്കുന്ന വരുമാനം റഷ്യ ഉക്രെയ്്‌നെതിരായ യുദ്ധത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്നാണ് വാദം.

X
Top