ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

യുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

ന്യൂഡല്‍ഹി: വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും യുഎസും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും യുഎസ്, നവംബറോടെ തീരുവ പിന്‍വലിക്കാന്‍ തയ്യാറായേക്കുമെന്നും ചീഫ് എക്കണോമിക് അഡൈ്വസര്‍ സിഎ അനന്ത നാഗേശ്വരന്‍.

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് പറഞ്ഞ നാഗേശ്വരന്‍, പക്ഷെ ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ തീരുവ പിന്‍വലിക്കപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അധിക തീരുവ എടുത്തുമാറ്റപ്പെടുകയും പ്രതികാര ചുങ്കമായ 25 ശതമാനം 15 ശതമാനമാക്കി കുറയ്ക്കുകയും ചെയ്യും. ബ്രെന്‍ഡന്‍ ലിഞ്ച് ചീഫ് നെഗോഷ്യേറ്ററായ ഒരു യുഎസ് സംഘം നിലവില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇവരുമായി വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് മേല്‍ യുഎസ് 50 ശതമാനം തീരുവ ചുമത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 25 ശതമാനം തീരുവ ചുമത്തിയ യുഎസ്, പിന്നീട് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 25 ശതമാനം അധിക തീരുവ ചുമത്തി. ഇതോടെ ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍, പ്രത്യേകിച്ചും ടെക്സ്‌റ്റൈല്‍, ജ്വല്ലറി, പാദരക്ഷകള്‍ എന്നിവ യുഎസ് വിപണിയില്‍ മത്സരക്ഷമമല്ലാതെയായി.

യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഓഗസ്റ്റില്‍ 16.3ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 6.7 ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് കഴിഞ്ഞമാസം രാജ്യം നടത്തിയത്.

X
Top