ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ന്യൂഡല്‍ഹി:  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവകളുടെ ആഘാതം സെപ്റ്റംബറിലെ കയറ്റുമതി ഡാറ്റ വെളിപ്പെടുത്തി. 50 ശതമാനം തീരുവ തൊഴില്‍ വൈദഗ്ധ്യമാവശ്യമുള്ള മേഖലകളെ ഉള്‍പ്പടെ പ്രതിസന്ധിയിലാക്കി.

അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി സെപ്റ്റംബറില്‍ 21 ശതമാനമാണ്  കുറഞ്ഞത്. ഓഗസ്റ്റിലെ 6.87 ബില്യണ്‍ ഡോളറില്‍ നിന്ന് 5.43 ബില്യണ്‍ ഡോളറായി. അതേസമയം മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി പ്രതിമാസം 3.6 ശതമാനം ഉയര്‍ന്ന് 36.38 ബില്യണ്‍ ഡോളറായി.ഓഗസ്റ്റിലിത് 35.10 ബില്യണ്‍ ഡോളറായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍,6.7 ശതമാനം വളര്‍ച്ച.  യുഎസുമായുള്ള ബന്ധം ഉലയുമ്പോഴും മറ്റ് രാഷ്ട്രങ്ങളിലേയ്ക്കുള്ള വ്യാപാരം ശക്തിപ്പെടുത്താന്‍ രാജ്യത്തിനായി.

താരിഫ് വര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ ബാധിച്ചത് തൊഴില്‍ ബന്ധിത മേഖലകളെയാണ്. ഓഗസ്റ്റില്‍ 15.6 ശതമാനം വളര്‍ച്ച നേടിയിരുന്ന രത്‌ന, ആഭരണകയറ്റുമതി സെപ്റ്റംബറില്‍ 0.4 ശതമാനം വളര്‍ച്ചയിലേക്ക് കൂപ്പുകുത്തി.ആകെ മൂല്യം  2.8 ബില്യണ്‍ ഡോളര്‍. തുണിത്തര കയറ്റുമതി 10 ശതമാനത്തിലധികം ചുരുങ്ങി 1.6 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ വസ്ത്രകയറ്റുമതി 997.5 ദശലക്ഷം ഡോളര്‍. ഇടിവ് 3 ശതമാനം.

എന്നിരുന്നാലും,  സമുദ്രോത്പന്ന കയറ്റുമതി മികച്ച പ്രകടനം കാഴ്ചവച്ചു.യുഎസ് ഇതര വിപണികളിലെ ഡിമാന്‍ഡാണോ തീരുവകള്‍ ബാധിക്കാത്തതാണോ പ്രവണതയ്ക്ക് കാരണമെന്ന് വ്യക്തമല്ല. കൃത്യമായ കണക്കുകള്‍ വെളിപ്പെട്ടിട്ടില്ലെങ്കിലും മറ്റ് വിഭാഗങ്ങളോളം രൂക്ഷമല്ല ഈ മേഖല നേരിട്ട ആഘാതം. സെപ്റ്റംബറില്‍ ഇന്ത്യയുടെ ഇറക്കുമതി  11.3 ശതമാനം ഉയര്‍ന്ന് 68.53 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ഇത് ചരക്ക് വ്യാപാര കമ്മി 32.15 ബില്യണ്‍ ഡോളറായി ഉയര്‍ത്തി. 

X
Top