അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ട്രംപ്-പുട്ടിന്‍ ചര്‍ച്ച അവസാനിച്ചു, യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ സമവായമില്ല

അലാസ്‌ക്ക: ഏറെ പ്രതീക്ഷയോടെ ആരംഭിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപ്- റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.ഉക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിന്‍ വിസമ്മതിച്ചതോടെയാണിയിത്. സമവായത്തിലെത്താനായില്ലെങ്കിലും ഈ ദിശയില്‍ വലിയ പുരോഗതി സാധ്യമായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇരു നേതാക്കളും പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. പകരം കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്നും യുദ്ധമവസാനിപ്പിക്കുന്ന കാര്യത്തില്‍ പുരോഗതി സാധ്യമായെന്നും ട്രംപ് അറിയിച്ചു. ട്രംപിന് നന്ദിപറഞ്ഞ പുട്ടിന്‍ അടുത്ത ചര്‍ച്ച മോസ്‌ക്കോയിലാകാമെന്ന് നിര്‍ദ്ദേശിച്ചു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പുട്ടിന്‍ യുഎസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തുന്നത്.

റഷ്യയ്‌ക്കെതിരെ കനത്ത പാശ്ചാത്യ ഉപരോധം നടക്കുന്ന സാഹചര്യത്തിലാണിത്. നേരത്തെ അലാസ്‌ക്ക പുട്ടിനെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചിരുന്നു. പിന്നീട് ട്രംപിനൊപ്പം അദ്ദേഹത്തിന്റെ ലിമോസിനില്‍ ഉച്ചകോടി വേദിയിലേയ്ക്ക് യാത്ര.

സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാര്‍ക്കോ റൂബിയോ, ട്രംപിനുവേണ്ടി പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, പുടിനുവേണ്ടി വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കുകൊണ്ടു.

X
Top