ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി; ചൈനയ്ക്ക് നേരെ കണ്ണടയ്ക്കുന്ന ട്രമ്പ് ഇന്ത്യയ്ക്ക് നേരെ തിരിയുന്നു-റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചൈനയെ വിമര്‍ശനങ്ങളില്‍ നിന്നൊഴിവാക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവാണ് (ജിടിആര്‍ഐ) നിരീക്ഷണം നടത്തിയത്.

ഭൗമരാഷ്ട്രീയ കണക്കുകൂട്ടലുകളാകാം ഈ സമീപനത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.  റിപ്പോര്‍ട്ട് പ്രകാരം ചൈനയാണ് റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇത് 62.6 ബില്യണ്‍ ഡോളറിന്റേതാണ്.

ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് 52.7 ബില്യണ്‍ ഡോളറിന്റേതും. ട്രമ്പ് അതേസമയം ചൈനയുടെ ഇറക്കുമതിയ്‌ക്കെതിരെ കണ്ണടയ്ക്കയും ഇന്ത്യയുടെ നടപടിയെ അപലപിക്കുകയും ചെയ്യുന്നു. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണ  ഇന്ത്യ മറിച്ച് വില്‍ക്കുകയാണെന്ന ട്രമ്പിന്റെ വാദത്തേയും റിപ്പോര്‍ട്ട് ഖണ്ഡിച്ചു.

 അസംസ്‌കൃത എണ്ണയല്ല, മറിച്ച് അതില്‍നിന്നുത്പാദിപ്പിക്കുന്ന ഡീസലും പെട്രോളിയം ഉത്പന്നങ്ങളും വിമാന ഇന്ധനവുമാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.

അതിന്റെ പുറകില്‍ വന്‍തോതിലുള്ള ഉത്പാദന പ്രക്രിയ നടക്കുന്നുണ്ടെന്ന് ജിടിആര്‍ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു. എണ്ണമറിച്ച് വിറ്റ് ഇന്ത്യ വന്‍തോതില്‍ ലാഭം കൊയ്യുന്നതായി തന്റെ ട്രൂത്ത് പ്ലാറ്റ്‌ഫോമില്‍ ട്രമ്പ് കുറ്റപ്പെടുത്തിയിരുന്നു. 

X
Top