
വാഷിങ്ടണ്‍ ഡിസി: സാമ്പത്തിക, സുരക്ഷാ ബന്ധങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു പുതിയ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
“ന്യായമായ വ്യാപാര കരാര്‍ വളരെ വ്യത്യസ്തമായിരിക്കും”, ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ ‘അന്താരാഷ്ട്ര തലത്തിലെ പ്രധാനപ്പെട്ടത്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം അത് മെച്ചപ്പെടുത്തുന്നതില്‍ പുതിയതായി ചുമതലയേറ്റ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി സെര്‍ജിയോ ഗോറിന്റെ പങ്ക് ഊന്നി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
“ഇന്ത്യ പഴക്കമുള്ള നാഗരികതകളിലൊന്നും വളരുന്ന മധ്യവര്‍ഗത്തിന്റെ കേന്ദ്രവുമാണ്. പ്രധാനമന്ത്രി മോദിയുമായി ഞങ്ങള്‍ക്ക് അതിശയകരമായ ബന്ധമുണ്ട്.”
ഈ വര്‍ഷം ആദ്യം ചുമത്തിയ തീരുവകള്‍ പിന്‍വലിച്ചേയ്ക്കുമെന്നും ടംപ് സൂചിപ്പിച്ചു.”റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് കാരണം ഇന്ത്യയ്ക്ക് മേല്‍ തീരുവകള്‍ ചുമത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതമായി. ഇപ്പോള്‍ റഷ്യന്‍ എണ്ണവാങ്ങുന്നത് അവര്‍ കുറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഒരു ഘട്ടത്തില്‍ ഞങ്ങള്‍ തീരുവ കുറയ്ക്കും, ”അദ്ദേഹം പറഞ്ഞു.






