ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ഇവികൾക്ക് ‘ഹീറോ’ എന്ന വ്യാപാരമുദ്ര ഉപയോഗിക്കാൻ ഹീറോ മോട്ടോകോർപ്പിന് അനുമതി

ഡൽഹി: ഒരു ആർബിട്രേഷൻ ട്രൈബ്യൂണലിന്റെ വിധി പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിന് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ ‘ഹീറോ’ എന്ന വ്യാപാരമുദ്ര ഉപയോഗിക്കാം. വ്യാപാരമുദ്രയുടെ ഉപയോഗം സംബന്ധിച്ച് ട്രിബ്യൂണലിൽ നിന്ന് അനുകൂല വിധി വന്നതായി ഹീറോ മോട്ടോകോർപ്പ് റെഗുലേറ്ററി ഫയലിംഗിൽ പ്രസ്താവിച്ചു. ഇലക്‌ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ ഇലക്ട്രിക് ഹീറോ മോട്ടോകോർപ്പിന്റെ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ‘ഹീറോ’ എന്ന വ്യാപാരമുദ്ര ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ കേസിലാണ് ഇപ്പോൾ ട്രിബ്യൂണൽ വിധി പ്രസ്താവിച്ചത്.

പ്രധാനമായും, ഇലക്ട്രിക് വാഹനങ്ങളുടെ ബിസിനസിനായി തങ്ങൾ നടത്തിയ 400 കോടി രൂപയുടെ നിക്ഷേപത്തിനും കഴിഞ്ഞ 10 വർഷത്തിനിടെ ഹീറോയുടെ ബ്രാൻഡ് നിർമ്മാണത്തിനായി ഉണ്ടായ 7,000 കോടി രൂപയുടെ ചെലവുകൾക്കും ആർബിട്രേഷൻ ട്രിബ്യൂണൽ ഊന്നൽ നൽകിയതായി കമ്പനി പറഞ്ഞു. ഹീറോ ഇലക്‌ട്രിക്കിന്റെ കേസിന് അർഹതയില്ലെന്ന് ട്രൈബ്യൂണൽ കണ്ടെത്തി. കേസിന്റെ അന്തിമ പരിഗണനയ്ക്ക് ശേഷം ട്രിബ്യൂണൽ വിഷയം അവസാനിപ്പിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. അതേസമയം, ജൂലൈയിൽ ഷെഡ്യൂൾ ചെയ്യാനിരുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന്റെ അനാച്ഛാദനം ഈ വർഷം ഉത്സവ സീസൺ വരെ മാറ്റിവച്ചതായി ഹീറോ അറിയിച്ചു. 

X
Top