നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

യുഎസിന്റെ കടബാധ്യത വര്‍ധിക്കുന്നതായി ട്രഷറി സെക്രട്ടറി

ന്യൂയോർക്ക്: യുഎസിന്റെ കടബാധ്യത വര്‍ധിക്കുന്നതായി ട്രഷറി സെക്രട്ടറി. കടം നിയന്ത്രിക്കാന്‍ അസാധാരണ നടപടികള്‍ വേണ്ടിവരുമെന്നും നിര്‍ദ്ദേശം.

ജനുവരി പകുതിയോടെ അമേരിക്കയുടെ കടബാധ്യത പരമാവധിയിലെത്തുമെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇത് തടയാന്‍ യുഎസ് ട്രഷറി പ്രത്യേക നടപടികള്‍ ആവിഷ്‌കരിക്കേണ്ടി വരുമെന്നും അവര്‍ വ്യക്തമാക്കി.

രാജ്യത്തെ കടം പരിധി ലംഘിക്കുന്നത് തടയുന്നതില്‍നിന്ന് ഗവണ്‍മെന്റിനെ തടയുന്നതിനുള്ള പദ്ധതികള്‍ പലതും ജനുവരി ഒന്നുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവ വീണ്ടും നടപ്പിലാക്കാനുള്ള നീക്കമാണ് യുഎസ് ട്രഷറി നടത്തുന്നത്.

36 ട്രില്യണ്‍ ഡോളറാണ് അമേരിക്കയുടെ നിലവിലെ കടബാധ്യത. കോവിഡിന് ശേഷമുണ്ടായ പണപ്പെരുപ്പം സര്‍ക്കാര്‍ കടമെടുപ്പ് ചെലവുകള്‍ വര്‍ധിപ്പിച്ചു. അടുത്ത വര്‍ഷം കടബാധ്യത ദേശീയ സുരക്ഷാ ചെലവിനേക്കാള്‍ ഉയരുമെന്നാണ് കണക്കാക്കുന്നത്.

സര്‍ക്കാരിന്റെ ബാധ്യത കുറക്കാന്‍ 2023ല്‍ ഫിസ്‌ക്കല്‍ റെസ്പോണ്‍സിബിലിറ്റി ആക്ടിന് രൂപം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ജനുവരി 1 വരെ 31.4 ട്രില്യണ്‍ ഡോളറിന്റെ കടമെടുക്കല്‍ അതോറിറ്റി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

X
Top