നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

എഫ്ഐടി റാങ്കിങിനു തുടക്കമിട്ട് ട്രാന്‍സ്യൂണിയന്‍ സിബിലും പിഎസ്ബി ലോണ്‍സും

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സമഗ്ര റാങ്കിങ് മാതൃകയായ എഫ്ഐടി റാങ്കിന് ട്രാന്‍സ്യൂണിയന്‍ സിബിലും ഓണ്‍ലൈന്‍ പിഎസ്ബി ലോണ്‍സും ചേര്‍ന്ന് തുടക്കം കുറിച്ചു.

ആവശ്യമായ സേവനങ്ങള്‍ ലഭിച്ചിട്ടില്ലാത്തതും ഒട്ടും തന്നെ ലഭ്യമല്ലാത്തതുമായ മേഖലകളില്‍ എംഎസ്എംഇള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാകുന്നതു ത്വരിതപ്പെടുത്താനുള്ള നീക്കങ്ങളാണ് എഫ്ഐടി റാങ്കിങിലൂടെ ഉദ്ദേശിക്കുന്നത്.

ഇത്തരം സംരഭങ്ങള്‍ എടുക്കുന്ന വായ്പകള്‍ അടുത്ത 12 മാസങ്ങളില്‍ നിഷ്ക്രിയ ആസ്തികളാകാനുള്ള സാധ്യതയാവും ഈ റാങ്കിങിലൂടെ വിലയിരുത്താനാവുക.

ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകമാണ് എംഎസ്എംഇ മേഖലയെന്നും രാജ്യത്തെ അര്‍ഹതയുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കേണ്ടത് അനിവാര്യമായ ഒന്നാണെന്നും ട്രാന്‍സ്യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.

സര്‍ക്കാരിന്‍റെ ആത്മനിര്‍ഭര്‍ ഭാരത് നീക്കങ്ങള്‍ക്കു പിന്തുണ നല്‍കാനും ഈ മേഖലയിലെ വായ്പകള്‍ ഗണ്യമായി വര്‍ധിപ്പിക്കാനും എഫ്ഐടി റാങ്ക് സഹായിക്കുമെന്ന് ഓണ്‍ലൈന്‍ പിഎസ്ബി ലോണ്‍സ് മാനേജിങ് ഡയറക്ടര്‍ ജിനന്ദ് ഷാ ചൂണ്ടിക്കാട്ടി.

X
Top