ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മെസ്സേജുകളിൽ ലിങ്കുകളും നമ്പറുകളും അനുവദിക്കില്ലെന്ന് ട്രായ്; അനാവശ്യ സ്പാം കോളുകള്‍ക്കും സന്ദേശങ്ങളും ഒഴിവാക്കണമെന്ന് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: സന്ദേശമയയ്ക്കല്‍ സേവനങ്ങളുടെ ദുരുപയോഗം തടയുന്നതിനും ഉപഭോക്താക്കള്‍ വഞ്ചിതരാകാതിരിക്കാനും നടപടികള്‍ സ്വീകരിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം.

അനാവശ്യ സ്പാം കോളുകള്‍ക്കും സന്ദേശങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ട്രായ് സെപ്റ്റംബര്‍ 1 മുതല്‍ മൊബൈല്‍ കമ്പനികള്‍ അംഗീകരിക്കപ്പെടാത്ത നമ്പറുകളില്‍ നിന്ന് വരുന്ന യുആര്‍എല്ലുകളോ ഒടിടി ലിങ്കുകളോ നിരോധിക്കണമെന്നും വ്യക്തമാക്കി.

മെസേജ് ട്രെയ്സിബിലിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് അയക്കുന്നവരില്‍ നിന്ന് സ്വീകര്‍ത്താക്കളിലേക്കുള്ള എല്ലാ സന്ദേശങ്ങളുടെയും ട്രെയ്ല്‍ നവംബര്‍ 1 മുതല്‍ കണ്ടെത്തണമെന്നും ട്രായ് നിര്‍ദേശമുണ്ട്.

ഇങ്ങനെ എത്തുന്ന ടെലിമാര്‍ക്കറ്റിങ് ശൃംഖലയില്‍ നിന്നുള്ള സന്ദേശവും നീക്കം ചെയ്യുമെന്നും ട്രായ് പറഞ്ഞു.

രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്റര്‍മാര്‍ സ്പാം കോളുകള്‍ ചെയ്യുന്നതായി കണ്ടെത്തിയാല്‍ ടെലികോം ഉറവിടങ്ങള്‍ വിച്ഛേദിക്കാനും ഇത്തരക്കാരെ രണ്ട് വര്‍ഷം വരെ കരിമ്പട്ടികയില്‍ പെടുത്താനും കഴിഞ്ഞ ആഴ്ച ട്രായ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

X
Top