വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കും

നിഫ്റ്റി50: 25,250 നിര്‍ണ്ണായക ലെവലായിരിക്കുമെന്ന് അനലിസ്റ്റുകള്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച ശക്തമായി തിരിച്ചുകയറി. സെന്‍സെക്സ് 539.83 പോയിന്റ് അഥവാ 0.66 ശതമാനം ഉയര്‍ന്ന് 82726.64 ലെവലിലും നിഫ്റ്റി 159 പോയിന്റ് അഥവാ 0.63 ശതമാനം ഉയര്‍ന്ന് 25219.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

വരും സെഷനുകളില്‍ 25,250 നിര്‍ണ്ണായക ലെവലായിരിക്കും. അതിന് മുകളില്‍ സൂചിക 25350-25400 ലക്ഷ്യം വയ്ക്കുമെന്നും താഴെ 25100-25000 സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കുമെന്നും അനലിസ്റ്റുകള്‍ പറയുന്നു.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
റെസിസ്റ്റന്‍സ്: 25,236-25,271-25,328
സപ്പോര്‍ട്ട്: 25,123- 25,088-25,032

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 57,262-57,388-57,592
സപ്പോര്‍ട്ട്: 56,855- 56,729-56,525

ഇന്ത്യ വിഐഎക്‌സ്
വിപണിയിലെ അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 2024 ഏപ്രില്‍ ന് ശേഷമുള്ള 10.52 ലെവലിലാണുള്ളത്. ഇത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതോടൊപ്പം ഇടിവിനുള്ള സാധ്യതയും വെളിപെടുത്തുന്നു.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഫീനിക്‌സ്
ഒബ്രോയ്ി റിയാലിറ്റി
കൊട്ടക് ബാങ്ക്
പിഡിലൈറ്റ് ഇന്ത്യ
ഐഷര്‍ മോട്ടോഴ്‌സ്
ഭാരതി എയര്‍ടെല്‍
ഐസിഐസിഐ ബാങ്ക്
എല്‍ടി
സിപ്ല
ഡിമാര്‍ട്ട്

X
Top