സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

നിഫ്റ്റി മുന്നേറുമെന്ന് പ്രവചനം

മുംബൈ: ജൂണ്‍ 13 ന് വിപണി മികച്ച മുന്നേറ്റം നടത്തി. സെന്‍സെക്‌സ് 418 പോയിന്റുയര്‍ന്ന് 63143 ലെവലിലും നിഫ്റ്റി50 115 പോയിന്റുയര്‍ന്ന് 18716 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളിഷ് ബെല്‍റ്റ് ഹോള്‍ഡ് പാറ്റേണ്‍ ബുള്ളുകളുടെ അപ്രമാദിത്വം വ്യക്തമാക്കുന്നു.

ഹ്രസ്വകാലത്തില്‍ നിഫ്റ്റി 18800-18900 ലക്ഷ്യം വയ്ക്കുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു. 18500 ലെവലിലായിരിക്കും പിന്തുണ.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,655-18,632 – 18,595
റെസിസ്റ്റന്‍സ്: 18,729 -18,752-18,789.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,941- 43,882 – 43,787.
റെസിസ്റ്റന്‍സ്: 44,131- 44,189 -44,284.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ടോറന്റ് ഫാര്‍മ
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
മാരുതി
കോടക് ബാങ്ക്
എല്‍ടി
എസ്്ബിഐ കാര്‍ഡ്
മഹീന്ദ്ര ആന്റ് മഹീന്ദ്ര
സണ്‍ഫാര്‍മ
ഭാരതി എയര്‍ടെല്‍
എച്ച്ഡിഎഫ്‌സി

പ്രധാന ബള്‍ക്ക് ഡീലുകള്‍
ആക്യുറസി ഷിപ്പിംഗ് ലിമിറ്റഡ്: പ്ലൂരിസ് ഫണ്ട് ലിമിറ്റഡ് 1150000 ഓഹരികള്‍ 12.24 രൂപ നിരക്കില്‍ വില്‍പന നടത്തി.

ജെഎച്ച്എസ് സ്വന്റ്ഗാര്‍ഡ് ലാബോറട്ടറീസ് : ചൈതാലി എന്‍ വോറ 385922 ഓഹരികള്‍ 18.59 രൂപ നിരക്കില്‍ വില്‍പന നടത്തി.

നസാര ടെക്‌നോളജീസ് : സൊസൈറ്റ ജനറലെ 400000 ഓഹരികള്‍ 681.74 രൂപ നിരക്കില്‍ വില്‍പന നടത്തി.

പെര്‍ഫക്ട് ഇന്‍ഫ്രാഎഞ്ചിനീയര്‍ ലിമിറ്റഡ്: മഹേഷ് ഗുപ്ത 102000 ഓഹരികള്‍ 15.36 രൂപ നിരക്കില്‍ വില്‍പന നടത്തി.

സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ്: പ്ലൂട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ് 7500000 ഓഹരികള്‍ 191.44 രൂപ നിരക്കില്‍ വാങ്ങി.

ബജാജ് ഇലക്ട്രിക്കല്‍സ്: സൊസൈറ്റ ജെനറലെ 600000 ഓഹരികള്‍ 1175 രൂപ നിരക്കില്‍ വാങ്ങി. സ്‌മോള്‍ക്യാപ് വേള്‍ഡ് ഫണ്ട് 1092911 ഓഹരികള്‍ 1175.02 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top