സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

ഇന്നത്തെ വിപണി സാധ്യതകള്‍

കൊച്ചി: രണ്ട് ദിവസത്തെ നഷ്ടത്തിന് ശേഷം, ഓഗസ്റ്റ് 23 ന് വിപണി തിരിച്ചുകയറി. മാത്രമല്ല, ദിവസത്തെ താഴ്ന്ന നിലയില്‍ നിന്ന് വീണ്ടെടുപ്പ് നടത്താനും സൂചികകള്‍ക്കായി. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് പിയേഴ്‌സിംഗ് പാറ്റേണ്‍ രൂപപ്പെട്ടു.

ഈ പാറ്റേണ്‍ പൊതുവെ ഡൗണ്‍ട്രെന്‍ഡിലാണ് രൂപപ്പെടുകയെന്നും ഇതൊരു ബുള്ളിഷ് റിവേഴ്‌സല്‍ പാറ്റേണ്‍ ആണെന്നും ജിഇപിഎല്‍ കാപിറ്റലിലെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിദ്‌ന്യാന്‍ സാവന്ത് പറയുന്നു. 17,350 മാര്‍ക്കിലെ നിര്‍ണ്ണായക സപ്പോര്‍ട്ട് ലെവലിലാണ് പാറ്റേണ്‍ രൂപപ്പെട്ടിട്ടുള്ളത്.

ഇതുപ്രകാരം നിഫ്റ്റി 17,758 ലേയ്ക്കും പിന്നീട് 18,000 ലേയ്ക്കും കുതിക്കാന്‍ സാധ്യതയുണ്ട്. അതേസമയം 17350 ലെവലില്‍ സപ്പോര്‍ട്ട് ലഭ്യമാകുമെന്നും സാവന്ത് പറഞ്ഞു.

പിവറ്റ് ചാര്‍ട്ടുകള്‍ അനുസരിച്ചുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,407- 17,236
റെസിസ്റ്റന്‍സ്: 17,687 – 17,796

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,142- 37,587
റെസിസ്റ്റന്‍സ്: 39,061 -39,425

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ജെ കെ സിമന്റ്
യുബിഎല്‍
ക്രോംപ്റ്റണ്‍
ഡിവിസ് ലാബ്‌സ്
ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സോഫ്റ്റ് വെയര്‍
ആല്‍ക്കെം
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
അതുല്‍
മക്‌ഡോവല്‍
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍

പ്രധാന ഇടപാടുകള്‍
സിഗ്‌നിറ്റി ടെക്‌നോളജീസ്: പിഎംകെ ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 1,50,802 ഇക്വിറ്റി ഓഹരികള്‍ കൂടി ഏറ്റെടുത്തു. ഷെയറൊന്നിന് ശരാശരി 597 രൂപ നിരക്കിലാണ് ഇടപാട്. 2022 ജൂണിലെ കണക്കനുസരിച്ച്, പിഎംകെക്ക് കമ്പനിയില്‍ 1.56 ശതമാനം അല്ലെങ്കില്‍ 4.26 ലക്ഷം ഓഹരികള്‍ ഉണ്ട്.

ദേവയാനി ഇന്റര്‍നാഷണല്‍: ഡണ്‍ഏണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് (മൗറീഷ്യസ്) 2,63,29,516 ഇക്വിറ്റി ഷെയറുകള്‍ അല്ലെങ്കില്‍ കമ്പനിയിലെ 2.18 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി വില്‍പന നടത്തി. ഓഹരിയൊന്നിന് 183.11 രൂപ നിരക്കിലാണ് ഇടപാട്.

X
Top