നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ബുള്ളിഷ് പ്രവണത, നിര്‍ദ്ദിഷ്ട പരിധിയ്ക്കുള്ളില്‍ വ്യാപാരം

മുംബൈ: മെയ് 29 ന് തുടര്‍ച്ചയായ മൂന്നാം സെഷനില്‍ വിപണി നേട്ടം കൈവരിച്ചു. ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഓട്ടോ, എഫ്എംസിജി, മെറ്റല്‍ ഓഹരികളാണ് പിന്തുണച്ചത്. സെന്‍സെക്‌സ് 345 പോയിന്റ് ഉയര്‍ന്ന് 62846 ലെവലിലും നിഫ്റ്റി50 99 പോയിന്റുയര്‍ന്ന് 18599 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

പ്രതിദിന ചാര്‍ട്ടുകളില്‍ രൂപം കൊണ്ട ഡോജി കാന്‍ഡില്‍ അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്നു. 18,800 ലെവലില്‍ നിഫ്റ്റി പ്രതിരോധം തീര്‍ക്കുമ്പോള്‍ 18,500 ലെവലായിരിക്കും പിന്തുണ, എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ പറഞ്ഞു. ബുള്ളിഷ് പ്രവണത ദൃശ്യമാകുമെങ്കിലും നിര്‍ദ്ദിഷ്ട പരിധിയ്ക്കുള്ളിലായിരിക്കും വ്യാപാരമെന്ന് ദേ നിരീക്ഷിക്കുന്നു.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള നിഫ്റ്റി, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,584-18,570 – 18,547.
റെസിസ്റ്റന്‍സ്: 18,630 – 18,644 -18,667.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,219- 44,151 -44,040
റെസിസ്റ്റന്‍സ്: 44,440- 44,509-44,619.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
രാംകോ
യുബിഎല്‍
മക്‌ഡോവല്‍
ഭാരതി എയര്‍ടെല്‍
പിഐ ഇന്‍ഡസ്ട്രീസ്
കോടക് ബാങ്ക്
ഇന്‍ഡിഗോ
ഐജിഎല്‍
ഡാബര്‍
പവര്‍ഗ്രിഡ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
എബി ഇന്‍ഫ്രാബില്‍ഡ്: ഷുഭാംഗി സുഭാഷ് കോണ്ട്വില്‍ക്കര്‍ 68000 ഓഹരികള്‍ 40.85 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഓറ ഇംപെക്‌സ് ആന്റ് കെമിക്കല്‍സ്: അന്ഷുലാല്‍ അഗര്‍വാള്‍ 67200 ഓഹരികള്‍ 71.54 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഗ്രാവിറ്റ ഇന്ത്യ: നൊമൂറ അസറ്റ് മാനേജ്‌മെന്റ് മലേഷ്യ എസ്ഡിഎന്‍ ബിഎച്ച്ഡിയുടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ബോര്‍ഡ് 550000 ഓഹരികള്‍ 565 രൂപ നിരക്കില്‍ വാങ്ങി. നൊമൂറ ഇന്ത്യ സ്റ്റോക്കിന്റെ ട്രസ്റ്റി നൊമൂറ ട്രസ്റ്റ് ആന്റ് ബാങ്കിംഗ് 750000 ഓഹരികള്‍ 565 രൂപ നിരക്കില്‍ വാങ്ങി. എംടിബിജെ അക്കൗണ്ട് നൊമൂറ ഇന്ത്യ എഫ്ഡി 1500000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. നൊമൂറ ഫണ്ട്‌സ് അയര്‍ലണ്ട് പബ്ലിക് ലിമിറ്റഡ് 400000 ഓഹരികള്‍ 565 രൂപ നിരക്കില്‍ വാങ്ങി. രജത് അഗര്‍വാള്‍ 3200000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

മെയ് 30 ന് പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ട്‌സ്, രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴസ്, റിലയന്‍സ് ഇന്‍ഫ്രാ,സസ്ലോണ്‍ എനര്‍ജി, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്,വെല്‍സ്പണ്‍.

X
Top