സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

മുന്നേറ്റം പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: ജൂണ്‍ 12 ന് മിതമായ നേട്ടത്തില്‍ വിപണി ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 99 പോയിന്റ് ഉയര്‍ന്ന് 62725 ലെവലിലും നിഫ്റ്റി 50 38 പോയിന്റുയര്‍ന്ന് 18602 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ഡോജി കാന്‍ഡില്‍ വിപണി ശക്തിപ്പെടുന്നതിന്റെ സൂചനയാണ്.

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി, മുന്നേറ്റത്തിനുള്ള സാധ്യത കാണുന്നു. 18500 ലെവലില്‍ സൂചിക പിന്തുണ തേടുമ്പോള്‍ 18800 ആയിരിക്കും പ്രതിരോധം.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,570- 18,553 – 18,524.
റെസിസ്റ്റന്‍സ്: 18,626 -18,644 – 18,672.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,885-43,826 -43,730.
റെസിസ്റ്റന്‍സ്: 44,077- 44,136 – 44,232.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ടാറ്റ കണ്‍സ്യൂമര്‍
എച്ച്ഡിഎഫ്‌സി
നവിന്‍ ഫ്‌ലൂറിന്‍
കോറമാന്‍ഡല്‍
ഡാല്‍മിയ ഭാരത്
ക്രോംപ്റ്റണ്‍
പെട്രോനെറ്റ്
ആല്‍ക്കെം
ബാറ്റ
ഡാബര്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
ബല്‍റാംപൂര്‍ ചിനി മില്‍സ്: സൊസൈറ്റെ ജെനറലെ 1087053 ഓഹരികള്‍ 406.02 രൂപ നിരക്കില്‍ വാങ്ങി.

ഗോ ഫാഷന്‍ ഇന്ത്യ: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി 704846 ഓഹരികള്‍ 1135 രൂപ നിരക്കില്‍ വാങ്ങി. ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ് 430000 ഓഹരികള്‍ 1135 രൂപ നിരക്കില്‍ വാങ്ങി. കുവൈത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 484581 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.സൊസൈറ്റെ ജനറലെ 384980 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. സീക്വയിഎ കാപിറ്റല്‍ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ് 5498875 ഓഹരികള്‍ 1136.1 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top