നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

നിഫ്റ്റി മുന്നേറ്റം തുടരുമെന്ന് നിഗമനം

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിന് ശേഷം ബുധനാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 208 പോയിന്റ് താഴ്ന്ന് 61774 ലെവലിലും നിഫ്റ്റി 50 63 പോയിന്റ് താഴ്ന്ന് 18285 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ ഡോജി കാന്‍ഡില്‍ രൂപം കൊണ്ടു.

മേധാവിത്തം നേടാനായി ബുള്ളുകളും ബെയറുകളും വടംവലിയിലാണ്. തിരുത്തല്‍ വരുത്തിയ നിഫ്റ്റി, മുന്നേറ്റം തുടരുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍ ആന്റ് ഡെറിവേറ്റീവ് അനലിസ്റ്റ് സുബാഷ് ഗംഗാധരന്‍ പറയുന്നു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,264- 18,233 – 18,184.
റെസിസറ്റന്‍സ്: 18,363 -18,394-18,443.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,634-43,547 – 43,405.
റെസിസ്റ്റന്‍സ്: 43,918- 44,005- 44,147.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എല്‍ടി
ഇന്‍ഡിഗോ
അബോട്ട്
നെസ്ലെ
ടിസിഎസ്
പെട്രോനെറ്റ്
ചോലഫിന്‍
ടോറന്റ് ഫാര്‍മ
ശ്രീരാം ഫിന്‍
ഭാരത് ഫോര്‍ജ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
ജിഐ എഞ്ചിനീയറിംഗ് : അഭിഷേക് സ്റ്റെര്‍ലിംഗ് ഹോള്‍ഡിംഗ് 444900 ഓഹരികള്‍ 27.15 രൂപ നിരക്കില്‍ വാങ്ങി.

ഇന്തോ ടെക്ക് ട്രാന്‍സ്‌ഫോര്‍മേഴ്‌സ്: സീത കുമാരി 83220 ഓഹരികള്‍ 307.77 രൂപ നിരക്കില്‍ വില്‍പന നടത്തി.

കെബിസി ഗ്ലോബല്‍ ലിമിറ്റഡ്: സവിത അഗര്‍വാള്‍ 3400000 ഓഹരികള്‍ 2.71 നിരക്കില്‍ വാങ്ങി.

മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ് : മഹീന്ദ്ര ആന്റ് മഹീന്ദ്ര 12122068 ഓഹരികള്‍ 447.65 രൂപ നിരക്കില്‍ വില്‍പന നടത്തി.

നിര്‍മാന്‍ അഗ്രി ജനറ്റിക്‌സ് : സെല്‍വമൂര്‍ത്തി അഖിലാണ്ടേശ്വരി 36000 ഓഹരികള്‍ 86.78 രൂപ നിരക്കില്‍ വാങ്ങി.

സലാസര്‍ ഇലക്ട്രോണിക്‌സ്: വികാസ് വിജയകുമാര്‍ ഖമേനി 86000 ഓഹരികള്‍ 284.97 രൂപ നിരക്കില്‍ വാങ്ങി.

സിക്കോ ഇ്ന്‍ഡസ്ട്രീസ്: എംഐടി ഗോപാല്‍ഭായ് ഷാ 87979 ഓഹരികള്‍ 70.9 രൂപ നിരക്കില്‍ വില്‍പന നടത്തി.

എസ്‌കെഎം എഗ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഇന്ത്യ : കൗണ്ടര്‍ സൈക്ലിക്കല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 138840 ഓഹരികള്‍ 174.61 രൂപ നിരക്കില്‍ വില്‍പന നടത്തി.

സഫാരി ഇന്‍ഡസ്ട്രീസ് : എലവേഷന്‍ കാപിറ്റല്‍ 6 എഫ്‌ഐഐ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് 298732 ഓഹരികള്‍ 2550 രൂപ നിരക്കില്‍ വില്‍പന നടത്തി.

നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഐടിഡി സിമന്റേഷന്‍,മാക്‌സ് ഇന്ത്യ,മിശ്ര ദാതി നിഗം, പെയ്ജ് ഇന്‍ഡസ്ട്രിസ്, റാഡിക്കോ ഖയ്ത്താന്‍,ശില്‍പ മെഡികെയര്‍, സ്‌ട്രൈഡ്‌സ് ഫാര്‍മ,ത്രിവേണി എഞ്ചിനീയറിംഗ്,ടിടികെ പ്രസ്റ്റീജ്.

X
Top