സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

നിഫ്റ്റി: 24700-24800 നിര്‍ണ്ണായകമെന്ന് വിദഗ്ധര്‍

മുംബൈ: ട്രെന്റ് ലൈന്‍ (24,420) പിന്തുണ സ്വീകരിച്ച് 0.81 ശതമാനം ഉയര്‍ന്ന നിഫ്റ്റി മൂന്ന് ദിവസത്തെ തിരുത്തലിന് അറുതി വരുത്തി. അതേസമയം പ്രവണത ഇപ്പോഴും ബെയറിഷാണ്.

നൂറ് ദിവസ ഇഎംഎ ആയ 24630 ന് മുകളില്‍ സൂചിക 24700-24800 ലേയ്ക്ക് നീങ്ങും. തുടര്‍ന്ന് 25,000. എന്നാല്‍ താഴെ 24330 ലെവല്‍ ലക്ഷ്യംവയ്ക്കാം, വിദഗ്ധര്‍ പറയുന്നു.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50 (24625)
റെസിസ്റ്റന്‍സ്: 24642-24690-24767
സപ്പോര്‍ട്ട്: 24487-24439-24362

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 54,043-54,132-54,277
സപ്പോര്‍ട്ട്: 53,754-53,665-53,521

ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐക്‌സ് 3.91 ശതമാനം ഇടിഞ്ഞ്11.29 ലെവലിലെത്തി. നിലവില്‍ മൂവിംഗ് ആവറേജുകള്‍ക്ക് താഴെയാണ് സൂചിക. ഇത് ബുള്ളുകള്‍ക്കനുകൂലമാണ്. ജാഗ്രത പാലിക്കാന്‍ അനലിസ്റ്റുകള്‍ ഉപദേശിച്ചു.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
സണ്‍ ഫാര്‍മ
ശ്രീ സിമന്റ്
ഡാബര്‍
എച്ച്ഡിഎഫ്‌സി ബാങ്ക്
പവര്‍ ഗ്രിഡ്
മുത്തൂറ്റ് ഫിന്‍
കൊടക് ബാങ്ക്
ജിഎംആര്‍ എയര്‍പോര്‍ട്ട്
ഐടിസി
സോന പ്രസിഷന്‍

X
Top