നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ലാഭമെടുപ്പ് തുടരുമെന്ന് വിലയിരുത്തല്‍

മുംബൈ: ജൂണ്‍ 9 ന് വിപണി നഷ്ടത്തിലായി. സെന്‍സെക്‌സ് 223 പോയിന്റ് താഴ്ന്ന് 62626 ലെവലിലും നിഫ്റ്റി50 71 പോയിന്റ് താഴ്ന്ന് 18563 ലെവലിലുമാണ് ക്ലോസ് ചെയ്തത്. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബെയറിഷ് കാന്‍ഡില്‍ സ്റ്റിക്ക്, നിഫ്റ്റിയുടെ ശക്തിക്ഷയം വിളിച്ചോതുന്നു.

വിപണിയില്‍ ലാഭമെടുപ്പ് തുടരുമെന്ന് സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ സന്തോഷ് മീന നിരീക്ഷിച്ചു. 18450 -18180 ലെവലില്‍ സൂചിക പിന്തുണ തേടുമ്പോള്‍ 18800-18888 ലെവലിലായിരിക്കും പ്രതിരോധം.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്:18,552-18,523-18,477
റെസിസ്റ്റന്‍സ്: 18,645 -18,673 -18,720.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,937- 43,870 -43,760
റെസിസ്റ്റന്‍സ്: 44,157-44,225-44,335.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍ക്കെം
കോടക് ബാങ്ക്
ഇപ്കാ ലാബ്
എച്ച്ഡിഎഫ്‌സി
ഏഷ്യന്‍ പെയിന്റ്
എല്‍ടി
എക്‌സൈഡ് ഇന്ത്യ
ടിസിഎസ്
എച്ച്‌സിഎല്‍ ടെക്ക്
ഡാബര്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
ബിര്‍ള ജൂട്ട് ആന്റ് ഇന്‍ഡസ്്ട്രീസ്: സൊസൈറ്റെ ജെനറലെ 399321 ഓഹരികള്‍ 1188.51 രൂപ നിരക്കില്‍ വാങ്ങി.

സിഎംഎസ് ഇന്‍ഫോ സിസ്റ്റംസ്: ഐഐഎഎഫ്എല്‍ മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി ഫണ്ട് 1236111 ഓഹരികള്‍ 300 രൂപ നിരക്കില്‍ വാങ്ങി.വാല്വ്യൂക്വസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ഫണ്ട് 1008000 ഓഹരികളും എസ്ബിഐ മ്യൂച്വല്‍ ഫണ്ട് 6713513 ഓഹരികളും ഗ്ലോബല്‍ ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ടിനായി നോര്‍ജസ് ബാങ്ക്‌ 2500000 ഓഹരികളും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സ്‌റ്റേബിള്‍ 2000000 ഓഹരികളും 360 വണ്‍ മ്യൂച്വല്‍ ഫണ്ട് 1200000 ഓഹരികളും സമാന നിരക്കില്‍ വാങ്ങി. സിയോണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് പിടിഇ. 21240000 ഓഹരികള്‍ 300.23 നിരക്കില്‍ വില്‍പന നടത്തി.

ക്രയോണ്‍സ് അഡൈ്വര്‍ട്ടൈസിംഗ്: ബോഫ സെക്യൂരിറ്റീസ് യൂറോപ എസ്എ -ഒഡിഐ 194000 ഓഹരികള്‍ 120.5 രൂപ നിരക്കില്‍ വാങ്ങി.

ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്: ഹര്‍ഷ് ആനന്ദ് ജെയിന്‍ 5295000 ഓഹരികള്‍ 124.82 രൂപ നിരക്കില്‍ വാങ്ങി.

ക്ഷിതിജ് പോളിലൈന്‍: റിത ഭാരത് ഗാല 432000 ഓഹരികള്‍ 9.86 രൂപ നിരക്കില്‍ വില്‍പന നടത്തി.

മെഡികോ റെമഡീസ്: വെങ്കടേശ്വര ഇന്‍ഡസ്ട്രീയല്‍ പ്രമോഷന്‍ കമ്പനി ലിമിറ്റഡ്‌ 550000 ഓഹരികള്‍ 82.69 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഇകെഐ എനര്‍ജി: നെക്സ്റ്റ് ഓര്‍ബിറ്റ് വെഞ്ച്വേഴ്‌സ് ഫണ്ട് 153000 ഓഹരികള്‍ 535.82 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top