
മുംബൈ: നവംബര്‍ 18 ന് അവസാനിച്ച ആഴ്ചയില്‍ വിപണി മിതമായ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 87 പോയിന്റ് താഴ്ന്ന് 61,663 ലെവലിലും നിഫ്റ്റി50 36 പോയിന്റ് താഴ്ന്ന് 18,308 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ വലിയ സ്റ്റിക്കോടു കൂടിയ കാന്‍ഡില്‍ രൂപപ്പെട്ടു.
താഴത്തെ നിലയില്‍ വാങ്ങല്‍ ദൃശ്യമാകുമെന്ന സൂചനയാണ് ഇതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. 10 ദിവസ ഇഎംഎ (എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജ്) ആയ 18,247 ല്‍ നിഫ്റ്റി പിന്തുണ നേടിയിരിക്കുന്നു. കണ്‍സോളിഡേഷന്‍ സംഭവിക്കുകയാണെങ്കില്‍ 18,100 ല്‍ നിന്നായിരിക്കും സൂചിക തിരിച്ചുകയറുക.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,233,- 18,190 & 18,119
റെസിസ്റ്റന്‍സ്: 18,375 – 18,418- 18,489
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 42,277- 42,190 – 42,050
റെസിസ്റ്റന്‍സ്: 42,557 – 42,644 & 42,784
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐസിഐസിഐ ബാങ്ക്
എന്‍ടിപിസി
അതുല്‍
എസ്ബിഐ ലൈഫ്
ഹാവല്‍സ്
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ്
ഭാരതി എയര്‍ടെല്‍
വോള്‍ടാസ്
പോളികാബ്
ഒഎഫ്എസ്എസ്
പ്രധാന ഇടപാടുകള്‍
എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ച്വേഴ്‌സ്: ടിപിജി ഗ്രോത്ത് ഐവി എസ്എഫ് പ്രൈവറ്റ് ലിമിറ്റഡ് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ 5.42 കോടി ഇക്വിറ്റി ഷെയറുകള്‍ വിറ്റു. ശരാശരി 184.55 രൂപ നിരക്കിലായിരുന്നു വില്‍പന. 1,000 കോടി രൂപയുടെ മൊത്തം ഇടപാടായിരുന്നു നടന്നത്.
അല്‍സ്‌റ്റോണ്‍ ടെക്‌സ്‌റ്റൈല്‍സ് (ഇന്ത്യ): നിക്ഷേപകരായ പശ്ചിം ഫിനാന്‍സ് ആന്‍ഡ് ചിട്ടി ഫണ്ട്, വിക്ടറി സോഫ്റ്റ് വെയര്‍ എന്നിവ ആല്‍സ്‌റ്റോണ്‍ ടെക്‌സ്‌റ്റൈല്‍സിലെ ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്യുന്നത് തുടര്‍ന്നു.അതേസമയം സ്റ്റോക്ക് ഉയര്‍ച്ചയിലാണ്. ഈ വര്‍ഷം ഓഗസ്റ്റ് 24 ലെ 15.75 രൂപയില്‍ നിന്ന് നവംബര്‍ 18 ന് 300.45 രൂപയായി ഉയര്‍ന്നു. പശ്ചിം ഫിനാന്‍സ് ആന്‍ഡ് ചിട്ടി ഫണ്ട് 1.4 ലക്ഷം ഓഹരികള്‍ കൂടി വിറ്റഴിച്ചു. വിക്ടറി സോഫ്‌റ്റ്വെയര്‍ 1.1 ലക്ഷം ഓഹരികള്‍ ഒശരാശരി 300.45 രൂപ നിരക്കില്‍ വിറ്റു.
അപ്പോളോ മൈക്രോ സിസ്റ്റംസ് ലിമിറ്റഡ്: സാവര്‍ണഭൂമി വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് 152924 ഓഹരികള്‍ 237.27 രൂപ നിരക്കില്‍ വാങ്ങി.
എനര്‍ജി ഡവലപ്‌മെന്റ് കൊമ്പന്‍: ബിജു കുനിയില്‍ 240000 ഓഹരികള്‍ 19.26 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്: ഐഡിബിഐ ട്രസ്റ്റീഷിപ്പ് സര്‍വീസസ് ലിമിറ്റഡ് 11000000 ഓഹരികള്‍ 17.61 രൂപ നിരക്കില്‍ വില്‍പന നടത്തി.
മോക്ഷ ഓര്‍ണമെന്റ്‌സ് ലിമിറ്റഡ്: മനുസുഖ് സെക്യൂരിറ്റീസ് ആന്റ് ഫിനാന്‍സ് ലിമിറ്റഡ് 380000 ഓഹരികള്‍ 12.24 രൂപ നിരക്കില്‍ വില്‍പന നടത്തി.