മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

സാങ്കേതികമായി നിഫ്റ്റി ഉയര്‍ച്ചയില്‍

മുംബൈ: പ്രതിമാസ എഫ് & ഒ കരാറുകളുടെ കാലഹരണ ദിനമായ മെയ് 25 ന് വിപണി അസ്ഥിരമായി തുടരുകയും വൈകി മിതമായ നേട്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. യുഎസ് കടപരിധിക്കായുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ആഗോള വിപണികള്‍ സമ്മര്‍ദ്ദത്തിലായിരുന്നു.ബിഎസ്ഇ സെന്‍സെക്‌സ് 99 പോയിന്റ് ഉയര്‍ന്ന് 61,873 ലും നിഫ്റ്റി 36 പോയിന്റ് ഉയര്‍ന്ന് 18,321 ലും ക്ലോസ് ചെയ്തു.

അപ്‌ട്രെന്റ് തുടരുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍ ആന്റ് ഡെറിവേറ്റീവ് അനലിസ്റ്റ് സുഭാഷ് ഗംഗാദരന്‍ വിശ്വസിക്കുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട താഴ്ന്ന ഷാഡോവോട് കൂടിയ കാന്‍ഡില്‍ വാങ്ങലിനെ കുറിക്കുന്നു.നിഫ്റ്റി 20 ദിന സിപിള്‍ മൂവിംഗ് ആവറേജ് -18223 ഭേദിച്ചതിനാല്‍ ബുള്ളുകള്‍ സജീവമാണ്.

അതേസമയം ലോവര്‍ ഹൈ,ലോവര്‍ ലോ ഫോര്‍മേഷന്‍ സംഭവിച്ചിട്ടുണ്ട്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,235-18,203.4 -18,152.
റെസിസ്റ്റന്‍സ്: 18,339-18,371 -18,423.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,471- 43,394-43,268
റെസിസ്റ്റന്‍സ്: 43,723- 43,801-43,927.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അതുല്‍
എച്ച്ഡിഎഫ്‌സി
പെട്രോനെറ്റ്
ടോറന്റ് ഫാര്‍മ
ആല്‍ക്കെ
ഇന്‍ഡിഗോ
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
എസ്ബിഐ ലൈഫ്
നെസ്ലെ ഇന്ത്യ
സണ്‍ ഫാര്‍മ

പ്രധാന ബള്‍ക്ക് ഡീലുകള്‍
ആള്‍ ഇ ടെക്‌നോളജീസ് ലിമിറ്റഡ്: ഡ്രീം അച്ചീവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 556800 ഓഹരികള്‍ 109.14 രൂപ നിരക്കില്‍ വാങ്ങി. എജി ഡൈനാമിക് ഫണ്ട്‌സ് അത്രയും ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

അതല്‍ റിയല്‍ടെക്ക് ലിമിറ്റഡ്: പ്രേംജി ബൂരാലാല്‍ ഗാല 90000 ഓഹരികള്‍ 113.37 രൂപ നിരക്കില്‍ വാങ്ങി.

ഡിപി വയേഴ്‌സ്: അമിതാഭ് ഹരിവാന്‍ഷ് റായി ബച്ചന്‍ 89185 ഓഹരികള്‍ 411.72 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഡിവ്ജി ടോര്‍ക്ക് ട്രാന്‍സഫ്രര്‍ : ക്വാന്റ് മ്യൂച്വല്‍ ഫണ്ട് 16300 ഓഹരികള്‍ 872.86 രൂപ നിരക്കില്‍ വില്‍പന നടത്തി.

വീനസ് പൈപ്‌സ് ആന്റ് ട്യൂബ്‌സ് : സാംസഗ് ഇന്ത്യ സെക്യൂരിറ്റീസ് മാസ്റ്റര്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റ് 103000 ഓഹരികള്‍ 998.49 രൂപ നിരക്കില്‍ വാങ്ങി.

നാലാംപാദ ഫലങ്ങല്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
ഒഎന്‍ജിസി,ബിഎച്ച്ഇഎല്‍,മഹീന്ദ്ര ആ്ന്റ് മഹീന്ദ്ര,സണ്‍ ഫാര്‍മ,ഗ്രാസിം,എഞ്ചിനീയേഴ്‌സ് ഇന്ത്യ,ആവലോണ്‍,ബിഇഎംഎല്‍,ബിഎല്‍ കാശ്യപ് ആന്റ് സണ്‍സ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്,സിറ്റി യൂണിയന്‍ ബാങ്ക്,ഫിനോലെക്‌സ്

X
Top