
കൊച്ചി: ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനവും ആഗോള സൂചികകളുടെ തകര്‍ച്ചയും വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയേയും ബാധിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 337 പോയിന്റ് നഷ്ടപ്പെടുത്തി 59,120 ലും നിഫ്റ്റി50 89 പോയിന്റ് ഇടിവില്‍ 17,630 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ചെറിയ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.
ഹ്രസ്വകാലത്തില്‍ നിഫ്റ്റി ഉയരുമെന്നതിന്റെ സൂചനയാണ് കാന്‍ഡില്‍ തെളിയിക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. 17,530 ലായിരിക്കും പിന്തുണ ലഭിക്കുക. 17,750 ല്‍ സൂചിക പ്രതിരോധം തീര്‍ക്കും.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,534-17,438
റെസിസ്റ്റന്‍സ്: 17,724 – 17,819
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 40,274-39,918
റെസിസ്റ്റന്‍സ്:41,073- 41,516
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അബോട്ട് ഇന്ത്യ
ഇന്‍ഫോസിസ്
ഹണിവെല്‍
ഐസിഐസിഐ ബാങ്ക്
സിന്‍ജിന്‍
സൈഡസ്
ഐഒസി
പവര്‍ഗ്രിഡ്
പിഎഫ്‌സി
പ്രധാന ഇടപാടുകള്‍
ഭാരതി എയര്‍ടെല്‍: പ്രമോട്ടര്‍ ഗ്രൂപ്പ് 9.4 കോടി ഓഹരികള്‍ 772.5 രൂപ നിരക്കില്‍ സ്വന്തമാക്കി. പാസ്റ്റല്‍ ആയിരുന്നു വില്‍പ്പനക്കാരന്‍.
ഹില്‍ട്ടണ്‍ മെറ്റല്‍ ഫോര്‍ജിംഗ്: അനിഷാ ഫിന്‍കാപ്പ് കണ്‍സള്‍ട്ടന്റ്‌സ് ഒരുലക്ഷം ഓഹരികള്‍ 76.9 രൂപ നിരക്കില്‍ വാങ്ങി